Latest News

മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
X

ലഖ്നോ : മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി. ദുരുണമായ സംഭവത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വിഷമത്തിൽ പങ്കു ചേരുകയാണെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാവിലെയാണ് മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചത്. മരിച്ചവരുടെ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപോർട്ടുകൾ. പുണ്യ നദിയെന്നു വിശേപ്പിക്കുന്ന ഗംഗയിലെ സ്നാനത്തിനെത്തിയവരാണ് മരിച്ചത്.

ദുരന്തത്തിനിരയായവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും വേണ്ട സഹായങ്ങൾ നൽകുമെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറുമായി നിരന്തരം ബന്ധപ്പെടുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it