- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് അന്തരിച്ചു

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാ ബെന്‍ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച് സെന്ററില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. അനാരോഗ്യത്തെത്തുടര്‍ന്നു ബുധനാഴ്ചയാണ് ഹീരാബെന്‍ മോദിയെ ഇവിടെ പ്രവേശിപ്പിച്ചത്. നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.
ബംഗാളിലെ പരിപാടികള്‍ റദ്ദാക്കി പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ച മാതാവിനെ കാണാന്‍ പ്രധാനമന്ത്രി ആശുപത്രിയിലെത്തിയിരുന്നു. 1923 ജൂണ്‍ 18 നാണ് ഹീരാബെന്‍ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്സാനയിലെ വഡ്നഗറാണ് സ്വദേശം. നരേന്ദ്രമോദി, പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, വാസന്തിബെന്‍ ഹസ്മുഖ്ലാല്‍ മോദി എന്നിവരാണ് മക്കള്‍. പ്രധാനമന്ത്രിയുടെ ഇളയ സഹോദരന് പങ്കജ് മോദിയ്ക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്സന് ഗ്രാമത്തിലാണ് ഹീരാബെന്‍ മോദി താമസിച്ചിരുന്നത്.
RELATED STORIES
റെയില്‍വേ ട്രാക്കിന് സമീപം ബോംബ് സ്ഫോടനം; ആറ് ബോഗികള്‍ പാളം തെറ്റി
18 Jun 2025 10:45 AM GMTഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ രണ്ടു മരണം
18 Jun 2025 10:29 AM GMTഅമ്പലപ്പുഴയില്‍ തെരുവുനായ ആക്രമണം; നായയ്ക്ക് പേവിഷബാധയെന്ന് സംശയം
18 Jun 2025 10:06 AM GMTഇറാന്റെ പരമോന്നതനേതാവിനെതിരായ ട്രംപിന്റെ പരാമര്‍ശം; തെഹ്റാനില്‍...
18 Jun 2025 9:54 AM GMTകര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്ക് യു എസ് യാത്രയ്ക്ക് അനുമതി...
18 Jun 2025 9:54 AM GMTമില്‍മയുടെ പേരും ഡിസൈനും അനുകരിച്ചു; 'മില്‍ന'യ്ക്ക് ഒരുകോടി രൂപ...
18 Jun 2025 9:33 AM GMT