Latest News

സ്വകാര്യ ആശുപത്രികള്‍ കൊള്ള തുടരുന്നു; ഒരു ദിവസത്തെ ബെഡ് ഫീസ് 9000 രൂപ

തിരുവനന്തപുരം ആനയറയിലെ സ്വകാര്യ ആശുപത്രിയാണ് കൊവിഡ് ചികില്‍സക്ക് വന്‍ തുകയുടെ ബില്ല് നല്‍കിയിരിക്കുന്നത്

സ്വകാര്യ ആശുപത്രികള്‍ കൊള്ള തുടരുന്നു; ഒരു ദിവസത്തെ ബെഡ് ഫീസ് 9000 രൂപ
X

തിരുവനന്തപുരം: കൊവിഡ് ചികില്‍സക്ക് സര്‍ക്കാര്‍ നിരക്ക് നിശ്ചിയിച്ചിട്ടും സ്വകാര്യ ആശുപത്രി കൊള്ള തുടരുന്നു. തിരുവനന്തപുരം ആനയറയിലെ സ്വകാര്യ ആശുപത്രിയാണ് കൊവിഡ് ചികില്‍സക്ക് വന്‍ തുകയുടെ ബില്ല് നല്‍കിയിരിക്കുന്നത്. ഒന്‍പത് ദിവസത്തേക്ക് 85093 രൂപയുടെ ബില്ലാണ് നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം പള്ളിത്തുറ സ്വദേശി ഷെറിന്‍ ജസ്റ്റിനാണ് പരാതി നല്‍കിയിരിക്കുന്നത്. ബെഡ് ഫീസായി ഒരു ദിവസത്തേക്ക് ഈടാക്കിയിയിരിക്കുന്നത് 9000 രൂപയാണ്. അങ്ങനെ ഒന്‍പത് ദിവസത്തേക്ക് ബെഡ് ഫീസ് ബില്ലായി നല്‍കിയിരിക്കുന്നത് 81000 രൂപ. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലായിരുന്ന രോഗിക്കാണ് പൊരുത്തക്കേടുകള്‍ നിറഞ്ഞ കൊള്ള ബില്ല് നല്‍കയിരിക്കുന്നത്.

ആശുപത്രിയില്‍ റൂം ഷെയര്‍ ചെയ്താണ് ഉപയോഗിച്ചത്. ഇന്നലെ ആയിരുന്നു ഷെറിന് ബില്ല് ലഭിച്ചത്. ബില്ലു അടക്കുന്നതോടെ ഡിസ്ചാര്‍ജ്ജ് ആവുമെന്നും ആശുപത്രി അധികൃതര്‍ ഷെറിന്റെ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ ഇത്രവലിയ തുക അടക്കാന്‍ കൈയ്യിലില്ലെന്ന് ഷെറിന്‍ അറിയിച്ചു. അതേ സമയം, ബില്ല് അടക്കാനില്ലാത്തതിനാല്‍ ഇതുവരെ ആശുപത്രി അധികൃതര്‍ ഷെറിനെ ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടില്ല.

കൊള്ള തുക ഈടാക്കിയതില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് ഇടപെട്ടു. ഷെറിനെ എത്രയും പെട്ടന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ ഡിഎംഒ യോട് ആവശ്യപ്പെട്ടതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it