- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വമ്പന്മാരുടെ 8 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി; കേന്ദ്രത്തിനെതിരേ ആരോപണവുമായി പ്രിയങ്ക ഗാന്ധി
രാജ്യത്തെ കര്‍ഷകര്‍ കടക്കെണിയിലാണെന്നും കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ഏത് നയത്തിന്റെ ഭാഗമായാണ് വമ്പന്മാരുടെ കടങ്ങള്‍ എഴുതിത്തള്ളിയതെന്നും പ്രിയങ്ക
ന്യൂഡല്‍ഹി: മോദിജി അദ്ദേഹത്തിന്റെ മുതലാളിമാരായ സുഹൃത്തുക്കളുടെ 8 ലക്ഷം കോടി രൂപ എഴുതിത്തള്ളിയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് ജന. സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി വാദ്ര, മോദി സര്‍ക്കാരിനെതിരേ കനത്ത വിമര്‍ശനമുന്നയിച്ചത്.
''ബിജെപി സര്‍ക്കാര്‍, പ്രധാനമന്ത്രി മോദിയുടെ മുതലാളിമാരായ സുഹൃത്തുക്കളുടെ 8 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് അവകാശപ്പെട്ട മോദി സര്‍ക്കാര്‍ പക്ഷേ, എന്തുകൊണ്ടാണ് ഇവരുടെ പേരുകള്‍ വെളിപ്പെടുത്താത്തത്? ഈ വമ്പന്മാരുടെ വായ്പകള്‍ എങ്ങനെയാണ് എഴുതിത്തള്ളിയത്?''- പ്രിയങ്ക ഗാന്ധി ഹിന്ദിയില്‍ എഴുതിയ ട്വീറ്റില്‍ ആരോപിച്ചു.
രാജ്യത്തെ കര്‍ഷകര്‍ കടക്കെണിയിലാണെന്നും കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ഏത് നയത്തിന്റെ ഭാഗമായാണ് വമ്പന്മാരുടെ കടങ്ങള്‍ എഴുതിത്തള്ളിയതെന്നും പ്രിയങ്ക മറ്റൊരു ട്വീറ്റിലൂടെ ചോദിച്ചു. ദരിദ്രര്‍ കടക്കണിയിലാണെന്ന് സൂചിപ്പിക്കുന്ന ഒരു ന്യൂസ് ലിങ്കും പ്രിയങ്ക ഷെയര്‍ ചെയ്തിട്ടുണ്ട്.
8 ലക്ഷം കോടിയുടെ വായ്പകള്‍ കേന്ദ്രം എഴുതിത്തളളിയെന്ന് കോണ്‍ഗ്രസ് നേരത്തെയും ആരോപിച്ചിരുന്നു.