Latest News

തൊഴില്‍ അന്വേഷിക്കുന്ന യുവാക്കളെ മോദി ഭരണകൂടം അടിച്ചമര്‍ത്തുന്നു: പ്രിയങ്ക ഗാന്ധി

തൊഴില്‍ അന്വേഷിക്കുന്ന യുവാക്കളെ മോദി ഭരണകൂടം അടിച്ചമര്‍ത്തുന്നു: പ്രിയങ്ക ഗാന്ധി
X

ന്യൂഡല്‍ഹി: പട്നയില്‍ ഉദ്യോഗാര്‍ഥികള്‍ക്കെതിരായ പോലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ( ബിപിഎസ്സി ) ഡിസംബര്‍ 13ന് നടത്തിയ സംയോജിത പ്രിലിമിനറി പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നെന്നാരോപിച്ച് ബുധനാഴ്ച പട്നയില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പോലിസ് നടപടിയില്‍ നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു.

''കൈകള്‍ കൂപ്പിപ്പിടിച്ച യുവാക്കള്‍ക്ക് നേരെയുള്ള ലാത്തി ചാര്‍ജ് ക്രൂരതയുടെ പാരമ്യമാണ്. ബിജെപി ഭരണത്തില്‍ കീഴില്‍ തൊഴില്‍ അന്വേഷിക്കുന്നത് തന്നെ പാപമായി മാറാന്‍ തുടങ്ങി. അവര്‍ യുവാക്കളെ വടികൊണ്ട് മര്‍ദിക്കുന്നു. യുവാക്കള്‍ ശബ്ദം ഉയര്‍ത്തിയാല്‍ ക്രൂരമായി മര്‍ദിക്കപ്പെടുന്നു, അത് യുപിയിലായാലും ബിഹാറായാലും മധ്യപ്രദേശിലായാലും '' പ്രിയങ്ക ഗാന്ധി പറഞ്ഞു.

രാജ്യത്തെ യുവാക്കളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുകയും അതിനായി നയങ്ങള്‍ രൂപീകരിക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ജോലിയാണ്. എന്നാല്‍ ബിജെപിക്ക് തങ്ങളുടെ കസേര സംരക്ഷിക്കുക എന്ന കാഴ്ചപ്പാട് മാത്രമാണുള്ളതെന്നും അവര്‍ പറഞ്ഞു. തൊഴില്‍ ആവശ്യപ്പെടുന്നവര്‍ അടിച്ചമര്‍ത്തപ്പെടുന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച നടന്ന സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലിസ് കേസെടുത്തു. ലാത്തിച്ചാര്‍ജില്‍ നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് പരിക്കേറ്റതായി സമരക്കാര്‍ ആരോപിച്ചു. എന്നാല്‍ പോലിസ് അത് നിഷേധിക്കുകയായിരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരായ പോലീസ് നടപടിയുടെ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, ചിലര്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പിന്തുടരുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.ബിപിഎസ്സിയുടെ പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്നും പരീക്ഷയുടെ പുതിയ തീയതി എത്രയും വേഗം പ്രഖ്യാപിക്കണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Next Story

RELATED STORIES

Share it