Latest News

വഖ്ഫ് ഭേദഗതി ബില്ല് ചര്‍ച്ചയിലെ പ്രിയങ്ക ഗാന്ധിയുടെ അസാന്നിദ്ധ്യം, വിമര്‍ശനം

വഖ്ഫ് ഭേദഗതി ബില്ല് ചര്‍ച്ചയിലെ പ്രിയങ്ക ഗാന്ധിയുടെ അസാന്നിദ്ധ്യം, വിമര്‍ശനം
X

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്ല് ചര്‍ച്ചയില്‍ പ്രിയങ്കാ ഗാന്ധി പങ്കെടുക്കാത്തതില്‍ വിമര്‍ശനം. അസുഖബാധിതയായ ബന്ധുവിനെ കാണാന്‍ പ്രിയങ്ക ഗാന്ധി വിദേശത്ത് പോയെന്നാണ് വിവരം. പ്രിയങ്ക ഗാന്ധി വിഷയം എഐസിസി അധ്യക്ഷനേയും, ലോക്‌സഭ സ്പീക്കറേയും അറിയിച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. സഭയില്‍ ഉണ്ടാകില്ലെന്ന കാര്യം മുന്‍കൂട്ടി അറിയിക്കുമ്പോള്‍ വഖ്ഫ് ഭേദഗതി ബില്‍ കൊണ്ടുവരുമെന്ന സൂചന ഉണ്ടായിരുന്നില്ലെന്നും വ്യത്തങ്ങള്‍ പറഞ്ഞു.എന്നാല്‍ പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍ എത്താത്തതിനെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം നല്‍കിയിട്ടില്ല.

അതേസമയം,ഗൗരവമായ കാര്യങ്ങള്‍ക്കല്ലാതെ ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കുന്നത് ഉത്കണ്ഠയുണ്ടാക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. അത്തരം നടപടികളോട് യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it