Latest News

പ്രഫ.അഹമ്മദ് ഇസ്മായില്‍ ലബ്ബ അന്തരിച്ചു

പ്രഫ.അഹമ്മദ് ഇസ്മായില്‍ ലബ്ബ അന്തരിച്ചു
X

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല അറബി വിഭാഗം പ്രഫസറായിരുന്ന അഹമ്മദ് ഇസ്മായില്‍ ലബ്ബ (88) അന്തരിച്ചു. പത്തനംതിട്ട സ്വദേശി പരേതനായ അഹമദ് ലബ്ബയുടെ മകനായ അഹമ്മദ് ഇസ്മായില്‍ ലബ്ബ ദ്വീര്‍ഘകാലം ഫാറൂഖ് കോളജിലും ഫാറൂഖ് ഹൈസ്‌കൂളിലും അധ്യാപകനായിരുന്നു. അറബി പഠനബോര്‍ഡുകളിലെയും പരീക്ഷ സമിതികളിലെയും അംഗമായിരുന്നു. മയ്യത്ത് നമസ്‌കാരം ഇന്ന് ഉച്ചക്ക് 11ന് ദേവതിയാല്‍ സുബ്ഹാന്‍ മസ്ജിദില്‍ നടക്കും.

ഫാറൂഖ് കോളജ് സ്വദേശി പരേതനായ ഇമ്പിച്ചിക്കോയയുടെ മകള്‍ സഫിയത്താണ് ഭാര്യ. മക്കള്‍: ഡോ. അബ്ദുല്‍ റഊഫ് (യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സ് ഒമാന്‍), പ്രഫ. യഹ്‌യ (കെമിസ്ട്രി വിഭാഗം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), മുഖ്ത്താറുദ്ദീന്‍ അഹമ്മദ് (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി),ആശത്ത് (ഡാലസ് യുഎസ്), റഹ്മത്തുല്ലാഹ് (ബിസിനസ്).

മരുമക്കള്‍: വി പി റിയാസ് (ഡാലസ്), സമ്രാന്‍ (ഒമാന്‍), ഷഫീന (വിപികെഎംഎച്ച്എസ്എസ് പുത്തൂര്‍ പള്ളിക്കല്‍),സബീന (ഗവ. ഹൈസ്‌കൂള്‍ ചേളാരി), ഷാഹിദ. സഹോദരങ്ങള്‍ പ്രഫ. ഹമീദ് ലബ്ബ, ഫാത്തിമ, പരേതരായ മീര സാഹിബ് ലബ്ബ, (ഡിഇഒ റിട്ടയേര്‍ഡ്), ആമിന.

Next Story

RELATED STORIES

Share it