Latest News

വിവാഹവാഗ്ദാനം നല്‍കി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു, ഗര്‍ഭിണിയായപ്പോള്‍ വിദേശത്തേയ്ക്ക് മുങ്ങിയ യുവാവ് അറസ്റ്റില്‍

വിവാഹവാഗ്ദാനം നല്‍കി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു, ഗര്‍ഭിണിയായപ്പോള്‍ വിദേശത്തേയ്ക്ക് മുങ്ങിയ യുവാവ് അറസ്റ്റില്‍
X

കോഴിക്കോട്: വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കസബ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് പുല്ലൂര്‍ വീട്ടില്‍ മുഹമ്മദ് ആസിഫാണ് (26) അറസ്റ്റിലായിരിക്കുന്നത്. വിവാഹം കഴിക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് 2022 മുതല്‍ കോഴിക്കോടുള്ള ഹോട്ടലിലും വയനാട്ടിലെ വിവിധ റിസോട്ടുകളില്‍ വച്ചും പലതവണ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാണ് ആരോപണം.

തുടര്‍ന്നു പെണ്‍കുട്ടി ഗര്‍ഭിണിയാണന്ന് അറിഞ്ഞപ്പോള്‍ പ്രതി വിദേശത്തേക്കു കടന്നു. പലപ്പോഴായി വിദ്യാര്‍ഥിനിയുടെ അഞ്ച് പവന്‍ സ്വര്‍ണവും തട്ടിയെടുത്തുവെന്നും ആരോപണമുണ്ട്. പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞ് പോലിസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it