Sub Lead

അമിത് ഷായുടെ അംബേദ്കര്‍ അവഹേളനം; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി

അമിത് ഷായുടെ അംബേദ്കര്‍ അവഹേളനം; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി
X

ലഖ്‌നോ: ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരേ കേസെടുക്കണമെന്ന് പരാതി നല്‍കിയ ആളുടെ മൊഴി കോടതി രേഖപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാങ്കിപൂര്‍ സരേയ സ്വദേശിയായ ബിഎസ്പി പ്രവര്‍ത്തകന്‍ രാം ഖേല്‍വാന്റെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരാതി ഈ മാസം 23ന് വീണ്ടും പരിഗണിക്കുമെന്ന് സ്‌പെഷ്യല്‍ മജിസ്‌ട്രേറ്റ് ശുഭം വര്‍മ പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിലാണ് അമിത് ഷാ, അംബേദ്കര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയത്. ഈ പ്രസ്താവന രാജ്യത്തെ ദശലക്ഷക്കണക്കിന് പേരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് രാം ഖേല്‍വാന്റെ പരാതി പറയുന്നു. നേരത്തെ എസ്പിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it