Sub Lead

കല്ലറയില്‍ കണ്ടെത്തിയ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നു; പോസ്റ്റ്‌മോര്‍ട്ടം നടത്തും

കല്ലറയില്‍ കണ്ടെത്തിയ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നു; പോസ്റ്റ്‌മോര്‍ട്ടം നടത്തും
X

നെയ്യാറ്റിന്‍കര: മണിയന്‍ എന്ന ഗോപനെ ഭാര്യയും മക്കളും അടക്കിയെന്ന് പറയുന്ന കല്ലറ തുറന്നു. അകത്ത് കണ്ടെത്തിയ മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മണിയന്റെ കുടുംബവുമായി കാര്യങ്ങളെല്ലാം സംസാരിച്ചെന്ന് തിരുവനന്തപുരം സബ്കലക്ടര്‍ ഒ വി ആല്‍ഫ്രഡ് മാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുക.

മൃതദേഹത്തിന് ചുറ്റും ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള വസ്തുക്കള്‍ കുത്തിനിറച്ചിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. കല്ലറയിലെ മൃതദേഹത്തിന് മണിയനുമായി സാദൃശ്യമുണ്ടെന്നു പൊലീസ് അനൗദ്യോഗികമായി വ്യക്തമാക്കി. ഇതു സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തും. മരണകാരണവും കണ്ടെത്താനുണ്ട്.

Next Story

RELATED STORIES

Share it