Latest News

ഭരണഘടനാ സംരക്ഷണം നവോത്ഥാനസമിതിയുടെ പ്രധാന അജണ്ടയാക്കണം; നിയമാവലി വേണമെന്നും മുഖ്യമന്ത്രി

നവോത്ഥാന സംരക്ഷണ സമിതിയുടെ യോഗം ചേര്‍ന്നു.

ഭരണഘടനാ സംരക്ഷണം നവോത്ഥാനസമിതിയുടെ പ്രധാന അജണ്ടയാക്കണം; നിയമാവലി വേണമെന്നും മുഖ്യമന്ത്രി
X

തിരുവനന്തപുരം: വലിയൊരു ഇടവേളക്ക് ശേഷം നവോത്ഥാന സംരക്ഷണ സമിതിയുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തു. സമിതി കേരളത്തില്‍ നിര്‍വഹിച്ചത് പ്രധാന ചുമതലയെന്ന് അദ്ദേഹം പറഞ്ഞു. നവോത്ഥാന സംരക്ഷണ സമിതി യോഗം പല കാരണങ്ങളാല്‍ വൈകി പോയി. നാടിനെ വല്ലാതെ പുറകോട്ട് പോകുന്നതില്‍ നിന്നും പിടിച്ചു നിര്‍ത്താനായിരുന്നു സമിതി ഉണ്ടാക്കിയത്. ഇത് വരെ സംഘടന എന്ന നിലക്ക് നിയമാവലി ഇല്ല. നിയമാവലി അംഗീകരിക്കണം. നവോത്ഥാന മൂല്യ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്.

ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു. നവോത്ഥാന സംരക്ഷണ സമിതി നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തിയാണ്. സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന ശക്തികള്‍ ഇപ്പോഴും സജീവമാണ്. ലിംഗ തുല്യതയെ അട്ടിമറിക്കാനും ശ്രമം നടക്കുന്നു. ഇതിനെതിരെ പ്രതിരോധം തീര്‍ക്കണം. ഏതും വര്‍ഗീയതയുടെ ഭാഗമാക്കി ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നു. വര്‍ഗീയമായ കണ്ണുകളിലൂടെ പിന്തിരിപ്പന്‍ പ്രചാരണം ഉണ്ടാകുന്നു. ഇത് അപകടകരമാണ്. ഇതിനെതിരെ വലിയ പ്രചാരണം വീണ്ടും ഉയര്‍ത്തണം.

സ്ത്രീ പുരുഷ സമത്വത്തിന്റെ കാഴ്ച്ചപ്പാട് അംഗീകരിക്കേണ്ടതാണ്. പാഠപുസ്തകങ്ങളില്‍ തന്നെ ലിംഗ നീതി ഉറപ്പാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. തുല്യത ഉറപ്പാക്കാനുള്ള ഭരണഘടനക്ക് എതിരെ രാജ്യത്ത് ആസൂത്രിത നീക്കം നടക്കുന്നു. ഭരണഘടനക്ക് എതിരായ നീക്കം നമ്മുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കമായി തിരിച്ചറിയണം. ഭരണഘടന സംരക്ഷണം നവോത്ഥാന സമിതിയുടെ പ്രധാന അജന്‍ഡ ആക്കണം.

അടുത്ത 25 വര്‍ഷം കൊണ്ട് വികസിത രാജ്യങ്ങളുടെ നിലയിലേക്ക് ഉയര്‍ത്തണം എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ചില കാര്യങ്ങള്‍ ആദ്യം കേള്‍ക്കുമ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം അല്ലെ എന്ന ചോദ്യം ഉയരാം. കിഫ്ബിയെ കുറിച്ച് ആദ്യം ഉയര്‍ന്നതും സമാന സമാന സംശയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെയാണ് നേരത്തെ നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കിയത്. സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള വര്‍ഗീയ ധ്രുവീകരണം തടയാനാണ് നവോത്ഥാന സംരക്ഷണ സമിതി വീണ്ടും ശക്തിപ്പെടുത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

Next Story

RELATED STORIES

Share it