Latest News

കൈത്തറി മേഖലയെ സംരക്ഷിക്കുക;തൊഴിലാളികള്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തി

കൈത്തറി മേഖലയെ സംരക്ഷിക്കുക;തൊഴിലാളികള്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തി
X

തിരുവനന്തപുരം:കൈത്തറി വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൈത്തറി തൊഴിലാളി കൗണ്‍സില്‍ ,കൈത്തറി തൊഴിലാളി ഫെഡറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ മാര്‍ച്ചും ,ധര്‍ണ്ണയും നടത്തി.

സിഐടിയു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദന്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ റിബേറ്റ് പുനസ്ഥാപിക്കുക,അടച്ചു പൂട്ടിയ സ്പിന്നിങ് മില്ലുകള്‍ തുറന്നു പ്രവര്‍ത്തിക്കുക.നൂല്‍ ലഭ്യത ഉറപ്പാക്കുക തുടങ്ങി എട്ടോളം ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.




Next Story

RELATED STORIES

Share it