- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അദാനി തുറമുഖ നിര്‍മാണം നിര്‍ത്തുന്നത് വരെ സമരം തുടരും; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച വേഗത്തിലാവണമെന്നും ലത്തീന്‍ അതിരൂപത
പുനരധിവാസ പദ്ധതിയടക്കം മന്ത്രിസഭ ഉപസമിതി തീരുമാനങ്ങള്‍ സ്വാഗതാര്‍ഹം
തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം തുടരും. മന്ത്രിസഭ ഉപസമിതി യോഗം ചേര്‍ന്ന് പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണ്ണായക തീരുമാനം എടുത്തെങ്കിലും തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കുംവരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു. മന്ത്രിസഭ ഉപസമിതി തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണ്. സര്‍ക്കാര്‍ തന്നെ വാടകയ്ക്ക് വീടെടുത്ത് നല്‍കണം. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച വേഗത്തില്‍ വേണമെന്നും ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടു.
വിഴിഞ്ഞം സമരം ചര്‍ച്ച ചെയ്യുന്നതിന് മന്ത്രിസഭ ഉപസമിതി ഇന്ന് യോഗം ചേര്‍ന്നു പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. മുട്ടത്തറയിലെ 8 ഏക്കര്‍ മത്സ്യ തൊഴിലാളി ഭവന പദ്ധതിക്ക് വിട്ട് നല്‍കും. 3000 കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റ് നിര്‍മ്മിച്ച് നല്‍കും. മൃഗസംരക്ഷണ വകുപ്പിന് ജയില്‍ വകുപ്പിന്റെ ഭൂമി പകരം നല്‍കാന്‍ ധാരണയായി. നഗസരസഭയുടെ രണ്ടേക്കറും അടക്കം പത്ത് ഏക്കറിലായിരിക്കും ഭവന സമുച്ചയം. ചര്‍ച്ച നാളെയും തുടരും. ഭൂമി കൈമാറ്റത്തില്‍ വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടിന് ശേഷം ഉപസമിതി യോഗം വീണ്ടും ചേരും. മുഖ്യമന്ത്രിയെ യോഗ തീരുമാനം ധരിപ്പിക്കും. സമരക്കാരുമായും ചര്‍ച്ച നടത്തും. പുതിയ ഭവന പദ്ധതിയില്‍ ക്യാപില്‍ കഴിയുന്ന 335 കുടുംബങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കും. ഇവരെ വാടക വീടുകളിലേക്കു മാറ്റാന്‍ നടപടി ഉടന്‍ സ്വീകരിക്കും.
മന്ത്രിമാരായ എംവി ഗോവിന്ദന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, വി അബ്ദുറഹിമാന്‍, കെ രാജന്‍, ചിഞ്ചു റാണി എന്നിവരും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു.
RELATED STORIES
ഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT