Latest News

തമിഴ്‌നാട്ടില്‍ പ്രതിഷേധം: മന്ത്രി പൊന്‍മുടിക്കു നേരെ ചെളിയേറ്

തമിഴ്‌നാട്ടില്‍ പ്രതിഷേധം: മന്ത്രി പൊന്‍മുടിക്കു നേരെ ചെളിയേറ്
X

ചെന്നൈ: മന്ത്രി പൊന്‍മുടിക്കു നേരെ ചെളിയേറ്. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാട്ടില്‍ നാടകീയ സംഭവങ്ങള്‍. വനം വകുപ്പ് മന്ത്രി പൊന്‍മുടിക്കു നേരെ പ്രതിഷേധിക്കുന്ന ജനങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പുതുച്ചേരിക്ക് സമീപമുള്ള വില്ലുപുരം ജില്ലയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍' . കനത്ത മഴയില്‍ വ്യാപക നാശമാണ് വില്ലുപുരത്ത് ഉണ്ടായത്. റോഡും കെട്ടിടങ്ങളും വലിയ രീതിയില്‍ നാശമായി. ആളുകള്‍ക്ക് മതിയായ സഹായം ലഭിച്ചില്ല എന്നു പറഞ്ഞുകൊണ്ടാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്.

സ്ഥലത്തേക്ക് കാറിലായിരുന്നു പൊന്‍മുടി എത്തിയത്. കാറില്‍ നിനും ഇറങ്ങാതെ തന്നെ നാശനഷ്ടങ്ങളെ കുറിച്ച് മന്ത്രി തിരക്കിയത് ആളുകളെ ചൊടിപ്പിച്ചു. നിങ്ങള്‍ ഇപ്പോള്‍ എന്തിനാണ് വന്നതെന്നും ഇന്നലെ എവിടെയായിരുന്നെന്നും എന്തുകൊണ്ടാണ് കാറില്‍ തന്നെ ഇരിക്കുന്നതെന്നും ചോദിച്ച നാട്ടുകാര്‍ പൊന്‍മുടിക്കു നേരെ ചെളി വാരിയെറിയുകയായിരുന്നു. ചെളിയേറിനെ തുടര്‍ന്ന് പൊന്‍മുടി പെട്ടെന്ന് തന്നെ കാറില്‍ മടങ്ങി.ജില്ലാ കളക്ടര്‍ പളനി, എംഎല്‍എ അന്നിയൂര്‍ ശിവ തുടങ്ങിയവരും പൊന്‍മുടിക്കൊപ്പം ഉണ്ടായിരുന്നു.

വെള്ളപൊക്കം വലിയ നാശനഷ്ടം വിതച്ച വില്ലുപുരത്തെ ഇരുവല്‍പേട്ടയില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ സന്ദര്‍ശനം നടത്തുകയും സഹായം നല്‍കുകയും ചെയ്തിരുന്നു.


Next Story

RELATED STORIES

Share it