- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതവിദ്വേഷം പ്രചരിപ്പിച്ച പിഎസ്‌സി ബുള്ളറ്റിന്‍: ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: കൊവിഡ് പരത്തിയത് പ്രത്യേക മതവിഭാഗമാണെന്ന തരത്തില്‍ ഏപ്രില്‍ 15 ലെ പിഎസ്‌സി ബുള്ളറ്റിനിലെ സമകാലികം പംക്തിയില്‍ ചോദ്യോത്തരം പ്രസിദ്ധീകരിച്ചതിന് ഉത്തരവാദികളായവര്‍ക്കെതിരേ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിനടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പിഎസ്‌സി ബുള്ളറ്റിന്‍ പത്രാധിപ സമിതി ചെയര്‍പേഴ്‌സണ്‍, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍, പംക്തി കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ എന്നിവര്‍ക്കെതിരെ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ് മെഡിക്കല്‍ കോളേജ് പോലിസില്‍ പരാതി നല്‍കി. മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ആധികാരിക റഫറന്‍സായി കണക്കാക്കുന്ന പിഎസ്‌സി ബുള്ളറ്റിന്‍ മതവിദ്വേഷം പ്രചരിപ്പിക്കാനുള്ള മാര്‍ഗമായി കണ്ടത് ഒരു നിലക്കും പൊറുക്കാവുന്നതല്ല. ആ ബുള്ളറ്റിന്‍ പിന്‍വലിച്ചതുകൊണ്ട് പ്രശ്‌നം തീരുന്നില്ല. മതവിദ്വേഷ പ്രചരണം നടത്തുക എന്ന കൊടിയ ക്രിമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നത്. ഇനിയും ഇതാവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവാദികളെ നിയമപരമായി ശിക്ഷിക്കുക തന്നെ വേണം. കേരളത്തിലെ പോലിസ് സംവിധാനം ഇക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ മറ്റ് നിയമ നടപടികളും പാര്‍ട്ടി കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
RELATED STORIES
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT