Latest News

പുതുച്ചേരിയില്‍ കൃഷി മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

പുതുച്ചേരിയില്‍ കൃഷി മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

പുതുച്ചേരി: പുതുച്ചേരിയിലെ കൃഷി മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൃഷി മന്ത്രി ആര്‍ കമലാകണ്ണനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയെ ജവഹര്‍ലാല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചില്‍ പ്രവേശിപ്പിച്ചു.

ഇതോടെ പുതുച്ചേരിയിലെ രണ്ടാമത്തെ മന്ത്രിക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ സാമൂഹ്യക്ഷേമ മന്ത്രിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചിരുന്ന കാരക്കല്‍ കലക്ടര്‍ അര്‍ജുന്‍ ശര്‍മയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് മന്ത്രി ആര്‍ കമലാകണ്ണന്‍.

ഇന്ന് പുതുച്ചേരിയില്‍ 245 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ 5,624 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 2180 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടുന്നു, 3,355 പേര്‍ ആശുപത്രി വിട്ടു. 89 പേര്‍ മരിച്ചു.

Next Story

RELATED STORIES

Share it