Latest News

അമൃത്പാല്‍ സിംഗ് എംപിയുടെ എന്‍എസ്എ കരുതല്‍ തടങ്കല്‍ നീട്ടി

അമൃത്പാല്‍ സിംഗ് എംപിയുടെ എന്‍എസ്എ കരുതല്‍ തടങ്കല്‍ നീട്ടി
X

അമൃത് സര്‍: പഞ്ചാബിലെ ഘഡൂര്‍സാഹിബ് ലോക്‌സഭാ മണ്ഡലത്തിലെ എംപിയായ അമൃത് പാല്‍ സിംഗ് ഖല്‍സയുടെ കരുതല്‍ തടങ്കല്‍ മൂന്നു മാസത്തേക്ക് കൂടി നീട്ടി പഞ്ചാബ് സര്‍ക്കാര്‍. ദേശീയ സുരക്ഷാ നിയമം എന്ന കരിനിയമം പ്രകാരം കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ അധികമായി അസമിലെ ജയിലിലാണ് അമൃത്പാല്‍ സിംഗിനെ അടച്ചിരിക്കുന്നത്. ജയിലില്‍ കിടക്കുന്ന കാലത്താണ് അദ്ദേഹം തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതും ഒന്നരലക്ഷത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചതും. അമൃത് പാല്‍ സിംഗിന്റെ അമ്മാവന്‍ ഹര്‍ജീത് സിംഗ് അടക്കം എട്ടു പേരെയും എന്‍എസ്എ പ്രകാരം ജയിലില്‍ അടച്ചിട്ടുണ്ട്. അമൃത് പാല്‍ സിംഗിന്റെ പിതാവ് ബാപു തര്‍സേം സിംഗും ഫരീദ്‌കോട്ട് എംപി സരബ്ജിത് സിംഗ് ഖല്‍സയും ചേര്‍ന്ന് അകാലി ദള്‍(വാരിസ് പഞ്ചാബ് ദെ) എന്ന പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. അമൃത്പാല്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി 2027ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.ഖലിസ്താന്‍ അനുകൂല നിലപാടുകളാണ് അമൃത്പാല്‍ സിംഗിനുള്ളതെന്നാണ് പോലിസ് ആരോപിക്കുന്നത്.

Next Story

RELATED STORIES

Share it