Latest News

പുഷ്‌കര്‍ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു

പുഷ്‌കര്‍ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിങ് ധാമി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ തുടങ്ങിയവരും പങ്കെടുത്തു.

ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ ഗുര്‍മീത് സിങ്ങാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇത് രണ്ടാം തവണയാണ് ധാമി മുഖ്യമന്ത്രിയാവുന്നത്.

അദ്ദേഹത്തോടൊപ്പം എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. സത്പാല്‍ മഹാരാജ്, സുബോധ് ഉനിയാല്‍, ധന്‍ സിംഗ് റാവത്ത്, രേഖ ആര്യ, ഗണേഷ് ജോഷി എന്നിവരും രണ്ടാതവണയാണ് മന്ത്രിമാരാവുന്നത്.

ചന്ദന്‍ രാം ദാസ്, സൗരഭ് ബഹുഗുണ, പ്രേം ചന്ദ് അഗര്‍വാള്‍ എന്നിവര്‍ പുതുമുഖങ്ങളാണ്.

മുഖ്യമന്ത്രി പദത്തിനുവേണ്ടിയുള്ള തര്‍ക്കത്തിനൊടുവിലാണ് ധാമിയുടെ പേര് അഗീകരിക്കുന്നത്. ഇതിനുവേണ്ടി കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്ങിന്റെയും മീനാക്ഷി ലേഖിയുടെയും സാന്നിധ്യത്തില്‍ ലജിസ്‌ളേറ്റീവ് പാര്‍ട്ടി യോഗവും വിളിച്ചുചേര്‍ത്തിരുന്നു.

70 അംഗ നിയമസഭയിലേക്ക് 47 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി വിജയിച്ചത്. തുടര്‍ച്ചയായ രണ്ടാമത്തെ തവണയാണ് ബിജെപി സംസ്ഥാനത്ത് ഭരണത്തിലേറുന്നത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചിരിക്കുന്നത്.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ധാമിക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. പാര്‍ട്ടിയെ വിജയത്തിലെത്തിച്ച നേതാവിനെ മാറ്റിനിര്‍ത്താനാവില്ലെന്ന ന്യായത്തിലാണ് ധാമിയെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

Next Story

RELATED STORIES

Share it