Latest News

പുഷ്‌കര്‍ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

പുഷ്‌കര്‍ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
X

ഡറാഡൂണ്‍; പുഷ്‌കര്‍ സിങ് ധാമിയായിരിക്കും അടുത്ത ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. ഇന്ന് ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി യോഗത്തിലാണ് രണ്ടാം തവണയും പുഷ്‌കറിനെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ധാമി ഖത്തീമ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചെങ്കിലും വിജയിക്കാനായില്ല. പാര്‍ട്ടിയെ രണ്ടാം തവണയും അധികാരത്തിലെത്തിക്കാന്‍ നേതൃത്വം നല്‍കിയതിനുള്ള പ്രത്യുപകാരമെന്ന നിലയിലാണ് ധാമിയെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നത്.

പാര്‍ട്ടിയുടെ കേന്ദ്ര നിരീക്ഷകനും കേന്ദ്ര പ്രതിരോധമന്ത്രിയുമായ രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലാണ് ഡറാഡൂണില്‍ ലജിസ്‌ളേറ്റീവ് പാര്‍ട്ടി യോഗം ചേര്‍ന്നത്. യോഗത്തില്‍ മുതിര്‍ന്ന നേതാവ് മീനാക്ഷി ലേഖിയും പങ്കെടുത്തു.

സര്‍ക്കാര്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ധാമി രാജ് ഭവനിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഏതാനും മാസം മുമ്പാണ് ധാമിയെ മുഖ്യമന്ത്രിയാക്കിയത്. മുഖ്യമന്ത്രിപദത്തിനുവേണ്ടിയുള്ള നീക്കത്തില്‍ ഏറ്റവും മുന്നില്‍ നിന്നിരുന്നതും ധാമിയാണ്.

മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, കേന്ദ്ര മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്, മുതിര്‍ന്ന നേതാവ് സത്പാല്‍ മഹാരാജ് എന്നിവരാണ് മറ്റ് മൂന്ന് പേര്‍. തിരഞ്ഞെടുപ്പിലെ വിജയമാണ് ധാമിക്ക് ഗുണം ചെയ്തത്. പ്രധാനമന്ത്രി മോദിയും ധാമിയെ പിന്തുണച്ചിരുന്നുവെന്നാണ് അറിയുന്നത്.

Next Story

RELATED STORIES

Share it