Latest News

ഇന്ത്യ സന്ദര്‍ശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിന്‍

ഇന്ത്യ സന്ദര്‍ശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിന്‍
X

മോസ്‌കോ: ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. പുടിന് ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്രമീകരണങ്ങള്‍ നിലവില്‍ നടക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനം റഷ്യയിലേക്കാണെന്ന് ലാവ്റോവ് ചൂണ്ടിക്കാട്ടി. 'ഇനി ഞങ്ങളുടെ ഊഴമാണ്,' അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, സന്ദര്‍ശന തീയതികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ചൈന, ഇന്ത്യ, ഇറാന്‍, ഉത്തര കൊറിയ, കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സ് (സിഐഎസ്) രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളുമായി റഷ്യ സജീവമായി ബന്ധം വികസിപ്പിക്കുന്നുണ്ടെന്ന് ലാവ്റോവ് പറഞ്ഞു. പ്രത്യേകിച്ച് ഇന്ത്യയുമായി പ്രത്യേകാവകാശമുള്ള തന്ത്രപരമായ പങ്കാളിത്തം വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹമ കൂട്ടിചേര്‍ത്തു.

ജനുവരിയില്‍ ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനത്തില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി മോദിക്കും അയച്ച അഭിനന്ദന സന്ദേശത്തില്‍, റഷ്യന്‍-ഇന്ത്യന്‍ ബന്ധം 'പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തത്തെ' അടിസ്ഥാനമാക്കിയുള്ളതാണെന്ന് പുടിന്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it