- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ 'വെട്ടി' അൻവർ; പുതിയ ചിത്രത്തിന് വൻ ലൈക്ക്
തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളിൽ നടപടിക്കു പകരം മുഖ്യമന്ത്രിയും സി പി എമ്മും പരസ്യമായി തള്ളിപ്പറഞ്ഞതോടെ ഫേസ്ബുക്കിലെ കവർചിത്രം മാറ്റി പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം താഴേക്കിടയിലുള്ള പ്രവർത്തകർക്ക് ഒപ്പം ഉള്ള ഫോട്ടോ കവർ ചിത്രമാക്കി. പോലിസ് ഉന്നതർക്കെതിരേ ആരോപണമുന്നയിച്ച ശേഷം മുഖ്യമന്ത്രിയിൽ ഉറച്ച വിശ്വാസമുണ്ടെന്ന് വ്യക്തമാക്കി നൽകിയ ചിത്രമാണ് ഇപ്പോൾ മാറ്റിയത്. അതേസമയം,
സാമൂഹിക മാധ്യമങ്ങളിൽ അൻവറിന് സൈബർ സഖാക്കളിൽ നിന്ന് പിന്തുണ ഇപ്പോഴും ലഭിക്കുന്നുണ്ട്. പരസ്യ പ്രസ്താവനകൾ താൽക്കാലികമായി നിർത്തുന്നുവെന്ന് അൻവർ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പാർട്ടിയാണ് എല്ലാറ്റിനും മുകളിലെന്നും വ്യക്തമാക്കിയിരുന്നു.
കുറ്റാരോപിതര്‍ സ്ഥാനത്ത് തുടരുന്നതിൽ ഇപ്പോഴും വിയോജിപ്പുണ്ടെന്നും പോസ്റ്റിൽ കുറിച്ചു. തന്‍റെ നടപടികള്‍ സഖാക്കളെ വേദനിപ്പിച്ചുവെന്നും ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു. ഇടതുപാളയത്തിൽ നിന്ന് പുറത്തിറങ്ങുന്നത് നോക്കിയിരിക്കുന്നവർ നിരാശരാവും. താൻ ഉയര്‍ത്തിയ വിഷയങ്ങളിൽ നിന്ന് പിന്നോട്ടില്ല. പുഴുക്കുത്തുകള്‍ക്കെതിരെ പോരാട്ടം തുടരും. ആരോപിച്ച വിഷയങ്ങളിൽ പാര്‍ട്ടി പരിശോധനയുണ്ടാകുമെന്ന് കരുതുന്നുവെന്നും അൻവര്‍ വ്യക്തമാക്കി. പാർട്ടിയാണ് എല്ലാത്തിനും മുകളിലെന്നും സാധാരണക്കാരായ ജനങ്ങളാണ് ഈ പാർട്ടിയുടെ അടിത്തറയെന്നും സഖാക്കളേ നാം മുന്നോട്ട് എന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള കവർ ചിത്രം മാറ്റിയത്. 10 മണിക്കൂറിൽ 16000 ത്തിലേറെ പേരാണ് ചിത്രത്തിൽ ലൈക്ക് ചെയ്തത്. അതേസമയം, അൻവറിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ ഔദ്യോഗിക വാർത്താ കുറിപ്പിന്
19 മണിക്കൂർ പിന്നിട്ടപ്പോഴും വെറും 2300 ലേറെ പേർ മാത്രമാണ് ലൈക്ക് ചെയ്തത്.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര് ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില് ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്ഷം
2 Nov 2024 3:09 PM GMTതാനൂര് മുക്കോലയില് യുവാവ് ട്രെയിന് തട്ടി മരിച്ച നിലയില്
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT