Latest News

199 ചോദ്യങ്ങള്‍ക്ക് ധനമന്ത്രി മറുപടി നല്‍കിയില്ലെന്ന് വി ഡി സതീശന്‍; സമയം തീര്‍ന്നിട്ടില്ലല്ലോയെന്ന് ബാലഗോപാല്‍

199 ചോദ്യങ്ങള്‍ക്ക് ധനമന്ത്രി മറുപടി നല്‍കിയില്ലെന്ന് വി ഡി സതീശന്‍; സമയം തീര്‍ന്നിട്ടില്ലല്ലോയെന്ന് ബാലഗോപാല്‍
X

തിരുവനന്തപുരം: നിയമസഭയിൽ ക്രമപ്രശ്നം ഉയർത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നടപ്പ് സമ്മേളനത്തിൽ മറുപടി നൽകേണ്ട 199 ചോദ്യങ്ങൾക്ക് ധനമന്ത്രികെഎൻ ബാലഗോപാൽ മറുപടി നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ ഉന്നയിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ വസ്തുതകൾ ആവശ്യപ്പെടുന്ന ചോദ്യങ്ങളായിരുന്നു പ്രതിപക്ഷം ചോദിച്ചത്. എന്നാൽ മറുപടി ലഭിച്ചില്ല. സംഭാംഗങ്ങളിൽ നിന്ന് വിവരം മറച്ച് വയ്ക്കുന്നു. കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. ബജറ്റിനൊപ്പം സമർപ്പിക്കേണ്ട കിഫ്ബി രേഖകളും സമർപ്പിച്ചിട്ടില്ല. ഇത് ഗുരുതരമായ തെറ്റെന്നും പ്രതിപക്ഷ നേതാവ് സഭയിൽ അഭിപ്രായപ്പെട്ടു. എന്നാൽ പ്രതിപക്ഷം ഉന്നയിച്ച ക്രമപ്രശ്നത്തിൽ മറുപടി നൽകിയ ധനമന്ത്രി, നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയതായി അറിയിച്ചു. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് മറപടി നൽകാനുണ്ട്. സമയപരിധി തീർന്നിട്ടില്ല. പോയ സമ്മേളനത്തിലെതുൾപ്പെടെ 100 ഓളം ചോദ്യങ്ങൾക്ക് മറുപടി നൽകാനുണ്ട്. ചോദ്യങ്ങളിലേറെയും 20 വർഷത്തിനകമുള്ള കണക്ക് ശേഖരിച്ച് നൽകേണ്ടവയും വിവിധ മണ്ഡലങ്ങളിൽ നിന്ന് വിവരം ശേഖരിക്കേണ്ടതുമാണ്. പരമാവധി വേഗം ഉത്തരം ലഭ്യമാക്കുമെന്ന് മന്ത്രി മറുപടി നൽകി.

Next Story

RELATED STORIES

Share it