Latest News

ഓമല്ലൂരില്‍ വീട്ടുവളപ്പില്‍ കയറിയ പേ വിഷ ബാധ ലക്ഷണമുള്ള നായ ചത്തു

ഓമല്ലൂരില്‍ വീട്ടുവളപ്പില്‍ കയറിയ പേ വിഷ ബാധ ലക്ഷണമുള്ള നായ ചത്തു
X

പത്തനംതിട്ട: കഴിഞ്ഞ ദിവസം ഓമല്ലൂര്‍ സ്വദേശി തുളസി വിജയന്റെ വീട്ടുവളപ്പില്‍ കയറിയ പേ വിഷബാധ ലക്ഷണങ്ങളുണ്ടായിരുന്ന നായ ചത്തു. നായയുടെ പോസ്റ്റ്‌മോര്‍ട്ടതിന് ശേഷം പേ വിഷ ബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും. തിരുവല്ലയിലെ എവിഎന്‍ ഡിസീസ് ഡയഗ്‌നോസിസ് ലാബിലാണ് പരിശോധന നടത്തുക. ബുധനാഴ്ച ഉച്ചയ്ക്കുശേഷം പരിശോധന ഫലം കിട്ടിയേക്കും. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് ഓമല്ലൂര്‍ കുരിശ് കവലയിലുള്ള തറയില്‍ തുളസി വിജയന്റെ വീട്ടുമുറ്റത്ത് നായയെ കണ്ടത്. വായില്‍ നിന്ന് നുരയും പതയും വരുന്ന സ്ഥിതിയിലായരുന്നു നായ.

നായയെ കണ്ടയുടന്‍തന്നെ വീട്ടിലുള്ളവര്‍ കതകടച്ചു. തിരുവല്ലയില്‍ നിന്ന് പട്ടിപിടുത്ത വിദഗ്ധരായ യുവാക്കളെത്തിയാണ് ബട്ടര്‍ഫ്‌ളൈ വല ഉപയോഗിച്ച് നായയെ പിടികൂടിയത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പിടികൂടിയ നായയെ മയക്ക് മരുന്ന് കുത്തിവച്ച ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ആനയ്ക്ക് മയക്കുവെടി വയ്ക്കാന്‍ ഉപയോഗിക്കുന്ന സെലാക്‌സിന്‍ മരുന്ന് കുത്തിവച്ചാണ് നായയെ മയക്കിയത്. തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന നായയെ ഇന്ന് ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

Next Story

RELATED STORIES

Share it