- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റാബീസ് വാക്സിന് വിതരണം ചെയ്യുന്നത് കേന്ദ്ര ലാബിന്റെ സര്‍ട്ടിഫിക്കറ്റോട് കൂടി; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെഎംഎസ്സിഎല്

തിരുവനന്തപുരം: കേന്ദ്ര ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ ബാച്ച് റിലീസ് സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് (കെ.എം.എസ്.സി.എല്‍) റാബീസ് വാക്സിനും റാബീസ് ഇമ്മ്യൂണോഗ്ലോബുലിനും വിതരണം ചെയുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. ചിത്ര എസ് അറിയിച്ചു.
ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് കീഴിലുള്ള ആശുപത്രികള്‍ തയ്യാറാക്കുന്ന വാര്‍ഷിക ഇന്‍ഡന്റ് സംസ്ഥാന തലത്തില്‍ ക്രോഡീകരിച്ച്, സുതാര്യമായ നടപടിക്രമങ്ങളിലൂടെ ദര്‍ഘാസ് ക്ഷണിച്ചാണ് കോര്പ്പറേഷന് എല്ലാ വര്‍ഷവും വാക്സിനുകള്‍ സംഭരിക്കുന്നത്.
കോര്പ്പറേഷന് സംഭരിച്ചു വിതരണം നടത്തുന്ന വാക്സിനുകള്‍ക്ക് ഉല്പാദകര് സമര്‍പ്പിക്കുന്ന കേന്ദ്ര ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചു ഉറപ്പുവരുത്തി മാത്രമാണ് സംഭരണശാലകള്‍ വഴി വിതരണം ചെയ്യുന്നത്. വിതരണോത്തരവ് അനുസരിച്ച് വിതരണക്കാരന് സ്റ്റോക്ക് തയ്യാറാക്കിയെങ്കിലും കസൗളിയിലെ കേന്ദ്ര ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ നിന്നും ബാച്ച് റീലീസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തിനാല്‍ വിതരണം ചെയ്തിരുന്നില്ല.
നായ്ക്കളുടെ കടിയേറ്റ് ചികിത്സയ്ക്കായി എത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതിനാലും, സാധാരണ ജനങ്ങള്‍ക്ക് പേവിഷ ചികിത്സക്കായുള്ള മരുന്നിന്റെ ലഭ്യത കുറവ് കാരണം ചികിത്സ ലഭ്യമാവാത്ത സാഹചര്യം സംസ്ഥാനത്ത് ഉണ്ടാവാതിരിക്കുവാനും മരുന്ന് ലഭ്യമാവാതെ ഒരു രോഗിയുടെ മരണം പോലും സംഭവിക്കാതിരിക്കുവാനും വേണ്ടിയാണു മരുന്ന് ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്.
സംസ്ഥാനത്തെ അടിയന്തര സാഹചര്യം നേരിട്ടതിനാണ് കേന്ദ്ര ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറക്ക് ജില്ലാ വെയര്‍ ഹൗസുകളില്‍ ആന്റി റാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ എത്തിക്കുവാന്‍ തീരുമാനം കൈക്കൊണ്ടത്.
കേന്ദ്ര ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമാണ് ആ ബാച്ചിലെ മരുന്നുകള്‍ തുടര്‍ വിതരണം ചെയ്തത്. പ്രസ്തുത കമ്പനി ജില്ലാ വെയര്‍ ഹൗസുകളില്‍ വിതരണം ചെയ്ത എല്ലാ ബാച്ചും കേന്ദ്ര ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ റിപ്പോര്‍ട്ടോടു കൂടിയാണ് കോര്പ്പറേഷന് സ്വീകരിച്ചതെന്നും എം.ഡി അറിയിച്ചു.
പേവിഷ ചികിത്സക്കുള്ള മരുന്നുകളുടെ വിതരണം സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോര്പ്പറേഷന് കമ്മിഷന് മുമ്പാകെ ബോധിപ്പിച്ചതിനെ തുടര്‍ന്ന് കമ്മിഷന് തുടര്‍നടപടികള്‍ അവസാനിപ്പിച്ചതായി കെ.എം.എസ്.സി.എല്‍ എം.ഡി വ്യക്തമാക്കി.
RELATED STORIES
കൊല്ലപ്പെട്ടത് ഫാസിലിനെ കൊന്ന കേസിലെ മുഖ്യപ്രതി ; 2020ൽ കീർത്തി എന്ന...
1 May 2025 7:49 PM GMTസൂറത്ത്കൽ ഫാസിൽ വധക്കേസിലെ മുഖ്യ പ്രതിയായ വിഎച്ച്പി പ്രവർത്തകനെ...
1 May 2025 5:54 PM GMTറാപ്പർ വേടനെ ജാതീയമായി അധിക്ഷേപിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ...
1 May 2025 4:36 PM GMTറെയിൽവേ സ്റ്റേഷനിൽ രഹസ്യമായി പാക്കിസ്താൻ പതാക സ്ഥാപിച്ച രണ്ട് സനാതനികൾ ...
1 May 2025 3:34 PM GMTഅഷ്റഫിൻ്റെ കൊലപാതകം അപകടകരമായ പ്രവണതയുടെ തുടക്കം: മുൻ മന്ത്രി രാമനാഥ്...
1 May 2025 12:34 PM GMTഉദ്യോഗസ്ഥരില്‍ ആര്‍എസ്എസ് സ്ലീപ്പര്‍ സെല്‍: രഹസ്യ യോഗം ചേര്‍ന്ന...
1 May 2025 12:12 PM GMT