- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റഫ അതിര്‍ത്തി തുറന്നു; സഹായവുമായി ട്രക്കുകള്‍ ഗസയിലേക്ക്
20 ട്രക്കുകളാണ് ആദ്യ ഘട്ടത്തില്‍ കടത്തി വിടുന്നതിന് ഈജിപ്ത് അനുമതി നല്‍കിയത്. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഈജിപ്തിനും ഗസയ്ക്കും ഇടയിലുള്ള റഫ അതിര്‍ത്തി തുറന്നുവെന്ന വിവരം ലഭിച്ചതായി ജെറുസലേമിലുള്ള യു.എസ്. എംബസി അറിയിച്ചു.
എന്നാല്‍ 23 ലക്ഷത്തോളം ആളുകള്‍ വസിക്കുന്ന ഗസയില്‍ 20 ട്രക്ക് സഹായം കൊണ്ട് ഒന്നുമാകില്ലെന്ന റെഡ് ക്രസന്റ് പറഞ്ഞു. ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ക്കിടെ പതിനൊന്നുദിവസമായി സമ്പൂര്‍ണ ഉപരോധം തുടരുന്ന ഗസയില്‍ മാനുഷികപ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സാംക്രമികരോഗ മുന്നറിയിപ്പുണ്ടെങ്കിലും മലിനജലം കുടിക്കുകയല്ലാതെ ആളുകള്‍ക്ക് വേറെ മാര്‍ഗമില്ല എന്ന അവസ്ഥയിലാണ്. മിക്ക പലചരക്കുകടകളിലും ബേക്കറികളിലും ഭക്ഷണസാധനങ്ങളില്ല. ശൗചാലയങ്ങളടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളെല്ലാം ആക്രമണത്തില്‍ തകര്‍ന്നിരിക്കയാണ്. വൈദ്യുതിവിതരണം പൂര്‍ണമായും നിലച്ചതോടെ ജനറേറ്ററിന്റെ സഹായത്താലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ പല ആശുപത്രികളിലും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍വേണ്ട ഇന്ധനമില്ല.
ഗസയിലേക്ക് മാനുഷികസഹായമെത്തിക്കാന്‍ ആദ്യഘട്ടമെന്നനിലയില്‍ 20 ട്രക്കുകള്‍ റഫ അതിര്‍ത്തിവഴി കടത്തിവിടാമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസി അറിയിച്ചിരുന്നെങ്കിലും അതിര്‍ത്തി തുറന്നിട്ടിരുന്നില്ല. വ്യോമാക്രമണത്തില്‍ തകര്‍ന്ന അതിര്‍ത്തിയിലെ റോഡുകള്‍ ഗതാഗതയോഗ്യമല്ലാത്തതിനാലായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ, പ്രാദേശിക സമയം പത്ത് മണിയോടെ അതിര്‍ത്തി തുറക്കുകയായിരുന്നു.
RELATED STORIES
ചേലക്കരയില് ഡിഎംകെ സ്ഥാനാര്ത്ഥിക്ക് കിട്ടിയത് 3920 വോട്ട്
23 Nov 2024 12:23 PM GMTനായ സ്കൂട്ടറിന് വട്ടം ചാടി; ടിപ്പറിടിച്ച് യുവതി മരിച്ചു
23 Nov 2024 12:15 PM GMTഹേമ കമ്മിറ്റി റിപോര്ട്ടിലെ മൊഴികളില് കേസെടുക്കണമെന്ന് വനിതാ...
23 Nov 2024 12:11 PM GMT''ഷാ-മോദി സഖ്യത്തിന്റെ ലാന്ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMTവിജയത്തോടടുത്ത് മഹായുതി; വോട്ടര്മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്ഡെ;...
23 Nov 2024 11:00 AM GMTപാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം:ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്...
23 Nov 2024 10:47 AM GMT