- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം നഴ്‌സിങ് കോളജ് റാഗിങ്: പ്രതികള്‍ക്ക് ജാമ്യം

കോട്ടയം: സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ റാഗിങ് കേസിലെ പ്രതികള്‍ക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. 50 ദിവസത്തിലേറെയായി ജയിലില്‍ കിടക്കുന്ന വിദ്യാര്‍ഥികളുടെ പ്രായമടക്കം പരിഗണിച്ചാണ് ജാമ്യം നല്‍കിയിരിക്കുന്നത്. കേരള ഗവ. സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ (കെജിഎസ്എന്‍എ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ പി രാഹുല്‍ രാജ് (22), മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ വീട്ടില്‍ സാമുവല്‍ ജോണ്‍സണ്‍ (20), വയനാട് നടവയലില്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍ എസ് ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടില്‍ സി റിജില്‍ ജിത്ത് (20), കോരിത്തോട് മടുക്ക നെടുങ്ങാട്ട് എന്‍ വി വിവേക് (21) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ നവംബര്‍ 4 മുതലായിരുന്നു കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ ക്രൂര റാഗിങ്ങിനു ഇരയായത്. സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യപിക്കാന്‍ പണം നല്‍കാത്തവരെ റാഗ് ചെയ്യുകയായിരുന്നു. ജൂനിയര്‍ വിദ്യാര്‍ഥികളെ നഗ്‌നരാക്കിയശേഷം സ്വകാര്യ ഭാഗങ്ങളില്‍ ജിമ്മില്‍ ഉപയോഗിക്കുന്ന ഡമ്പല്‍ തൂക്കുക, മുഖത്തും തലയിലും ക്രീം തേയ്ക്കുക, കോംപസ്, ബ്ലേഡ്, കത്തി എന്നിവ ഉപയോഗിച്ച് ശരീരത്തില്‍ മുറിവ് ഉണ്ടാക്കുക, മുറിവില്‍ ലോഷന്‍ തേക്കുക, സംഘം ചേര്‍ന്ന് മര്‍ദിക്കുക തുടങ്ങിയ ക്രൂരതകളാണ് സീനിയേഴ്‌സ് നടത്തിയത്.
RELATED STORIES
ജമ്മുവിലും സാംബയിലും പത്താന്‍കോട്ടിലും പാകിസ്താന്റെ ഡ്രോണുകള്‍;...
9 May 2025 4:53 PM GMTയെമനിലെ യുഎസ് വെടിനിര്‍ത്തല്‍: സംയമനമെന്ന പേരിലെ പിന്‍വാങ്ങല്‍
9 May 2025 4:42 PM GMTഹജ്ജ്: ആദ്യ വിമാനം പുലര്‍ച്ചെ 12.45 ന് പുറപ്പെടും; ലഗേജ് ഭാരത്തിലെ...
9 May 2025 4:26 PM GMTയുഎസിനെതിരായ വിജയം; സന്‍ആയില്‍ പത്തുലക്ഷം പേരുടെ പ്രകടനം
9 May 2025 3:37 PM GMTഗസയില്‍ രണ്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക് പരിക്ക്
9 May 2025 3:29 PM GMTക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് ലോകകപ്പ് കളിച്ചേക്കും;...
9 May 2025 3:28 PM GMT