Latest News

അമിത് ഷായ്‌ക്കെതിരേ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുലിന് ജാമ്യം

അമിത് ഷായ്‌ക്കെതിരേ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുലിന് ജാമ്യം
X

ന്യഡല്‍ഹി: അമിത് ഷായ്‌ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധി എംപിക്ക് ജാമ്യം. സുല്‍ത്താന്‍പൂര്‍ എംപി/എംഎല്‍എ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരേ പരാതി നല്‍കിയത്. ഭാരത് ജോഡ് ന്യായ് യാത്രയ്ക്കിടെയാണ് രാഹുല്‍ കോടതിയില്‍ ഹാജരായത്. കോടതി ജാമ്യം അനുവദിച്ചതോടെ രാഹുല്‍ ഗാന്ധി കോടതിയില്‍ നിന്നു മടങ്ങി. 2018 നിയമസഭാ തിരഞ്ഞെടുപ്പിനിടെ കര്‍ണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര മാനനഷ്ട കേസ് നല്‍കിയത്. അമേഠിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോവുമ്പോഴാണ് രാഹുല്‍ കോടതിയില്‍ ഹാജരായത്. നേരത്തേ കേസില്‍ സമന്‍സ് അയച്ചിരുന്നെങ്കിലും രാഹുല്‍ ഗാന്ധി ഹാജരായിരുന്നില്ല.

Next Story

RELATED STORIES

Share it