- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറയുന്ന താങ്കള്‍, തലശ്ശേരിയൊക്കെ വിട്ട് ഒന്ന് ജയിച്ചു കാണിക്കുമോ; ഷംസീറിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
നിയമസഭയില്‍ പ്രതിപക്ഷത്തെ നോക്കി കൂവിക്കൊണ്ടിരിക്കാന്‍ പാര്‍ട്ടി ക്വട്ടേഷനേല്‍പ്പിച്ചിരിക്കുന്ന താങ്കള്‍ മാസ്‌ക് താഴ്ത്താതെ കൂവാന്‍ ശ്രദ്ധിക്കണം. കാരണം എംബി രാജേഷ് വീണ്ടും താങ്കളെ 'മേശപ്പുറത്ത് വെക്കും'
തിരുവനന്തപുരം: 2031ല്‍ മുസലിം ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് നിയമസഭയില്‍ പറഞ്ഞ സിപിഎം എംഎല്‍എയ്ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. 2031ല്‍ ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറയുന്ന താങ്കള്‍, തലശ്ശേരിയൊക്കെ വിട്ട് ഒന്ന് മത്സരിച്ച് ജയിച്ചു കാണിക്കുമോ?. പാര്‍ട്ടി കോട്ടകളും, ഗ്രാമങ്ങളുമുള്ള വടകര പോലും ജയിക്കാന്‍ പറ്റാത്ത താങ്കളാണോ ലീഗ് അക്കൗണ്ട് പൂട്ടിക്കുന്നതെന്നായിരുന്നു രാഹുലിന്റെ പരിഹാസം. നിയമസഭയില്‍ പ്രതിപക്ഷത്തെ നോക്കി കൂവിക്കൊണ്ടിരിക്കാന്‍ പാര്‍ട്ടി ക്വട്ടേഷനേല്‍പ്പിച്ചിരിക്കുന്നയാളാണ് ഷംസീറെന്നും ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണ രൂപം
പ്രിയ ഷംസീര്‍, മീശയും താടിയുമില്ലാത്ത കോടിയേരിയാണ് ഷംസീര്‍ എന്ന് തിരിച്ചു പറയാത്തത് കോണ്‍ഗ്രസ് സംസ്‌കാരം കൊണ്ട് മാത്രമാണ്. നരേന്ദ്ര മോദിയെ വിമര്‍ശിക്കുമ്പോഴും ഇന്ദിര ഗാന്ധിയെ കൂട്ടി പറയേണ്ടി വരുന്നത് അന്ധമായ കോണ്‍ഗ്രസ് വിരോധം കൊണ്ട് മാത്രമല്ല, സംഘപരിവാറിനോടുള്ള ഭയം കലര്‍ന്ന വിധേയത്വം കൊണ്ടാണ്. മോദിയെ വിമര്‍ശിക്കാനൊക്കെ ഇങ്ങനെ പേടിക്കാതെ ഷംസീറെ! തോക്കിന്‍ കുഴലില്‍ ഊഞ്ഞാലാടി എന്നൊക്കെ പ്രാസത്തില്‍ മുദ്രാവാക്യമൊക്കെ വിളിച്ച് നടന്നിട്ട്, മോദി എന്ന് പറയാന്‍ തന്നെയുള്ള ഭയം കാണുമ്പോള്‍ സഹതാപം തോന്നുന്നു.
പിന്നെ 2031ല്‍ ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറയുന്ന താങ്കള്‍, തലശ്ശേരിയൊക്കെ വിട്ട് ഒന്ന് മത്സരിച്ച് ജയിച്ചു കാണിക്കുമോ? പാര്‍ട്ടി കോട്ടകളും, ഗ്രാമങ്ങളുമുള്ള വടകര പോലും ജയിക്കാന്‍ പറ്റാത്ത താങ്കളാണോ ലീഗ് അക്കൗണ്ട് പൂട്ടിക്കുന്നത്. നിയമസഭയില്‍ പ്രതിപക്ഷത്തെ നോക്കി കൂവിക്കൊണ്ടിരിക്കാന്‍ പാര്‍ട്ടി ക്വട്ടേഷനേല്‍പ്പിച്ചിരിക്കുന്ന താങ്കള്‍ മാസ്‌ക് താഴ്ത്താതെ കൂവാന്‍ ശ്രദ്ധിക്കണം, കാരണം എംബി രാജേഷ് വീണ്ടും താങ്കളെ 'മേശപ്പുറത്ത് വെക്കും'....ലാല്‍സലാം..
2031ല്‍ മുസ്‌ലിം ലീഗിനെ സീറോ ബാലന്‍സ് അക്കൗണ്ട് ആക്കുമെന്നാണ് ധനാഭ്യര്‍ഥ്യന ചര്‍ച്ചക്കിടെ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീര്‍ പറഞ്ഞത്. എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ അക്കൗണ്ട് ഇപ്പോള്‍ തന്നെ പൂട്ടിയെന്നും ഷംസീര്‍ പറഞ്ഞു.
RELATED STORIES
പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര് പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMTന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റിന് പോലും സംരക്ഷണമില്ല; ബിജെപിയുടെ...
15 Jan 2025 5:40 PM GMTഉഷ്ണക്കാറ്റിന്റെ വേഗം കൂടാമെന്ന് പ്രവചനം; ലോസ് എയ്ഞ്ചലസിലെ 60 ലക്ഷം...
15 Jan 2025 5:34 PM GMTരണ്ടരവര്‍ഷത്തിനകം കേരളത്തില്‍ മൂന്നര ലക്ഷത്തോളം വ്യവസായ സംരംഭങ്ങള്‍...
15 Jan 2025 5:29 PM GMTഭാര്യയും മക്കളും സ്ലാബിട്ട് മൂടിയ മണിയന് എന്ന ഗോപന്‍സ്വാമി 1980ലെ...
15 Jan 2025 4:30 PM GMT