- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പമ്പിന് തീ കൊടുക്കരുത്; ഡിവൈഎഫ്‌ഐയുടെ പെട്രോള്‍ പമ്പിന് മുന്നിലെ കോലം കത്തിക്കലിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
ഇന്ധന വിലയ്‌ക്കെതിരെ സമരം ചെയ്യുമ്പോള്‍, പിണറായിയോട് പറയണം, 96 രൂപ വിലയുള്ള ലിറ്റര്‍ പെട്രോളിന് 24 രൂപ സംസ്ഥാന നികുതിയാണ്, അത് ഒഴിവാക്കിയാല്‍ പോലും 72 രൂപയ്ക്ക് പെട്രോള്‍ കിട്ടുമെന്ന്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ ഇന്ധന വില വര്‍ധനവിനെതിരേ പെട്രോള്‍ പമ്പിന് മുമ്പിലെ കോലം കത്തിക്കലിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പമ്പില്‍ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കാന്‍ പോലും പാടില്ലെന്നും, അത് വലിയ അപകടമാണെന്നും പറഞ്ഞ് മനസിലാക്കണം. ഒരു നാട്ടില്‍ അഗ്‌നി ദുരന്തമുണ്ടാകാന്‍ അത് മതി. പ്രിയപ്പെട്ട റഹീം ഒന്നു പറഞ്ഞു മനസ്സിലാക്കണമെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ് ബുക്കില്‍ കുറിച്ചത്.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
പ്രിയപ്പെട്ട റഹീം, ഇന്ധനവിലയുടെ പേരിലെ നികുതി കൊള്ളയ്‌ക്കെതിരെ പമ്പിന് മുന്നില്‍ ഡിവൈഎഫ്‌ഐ കോലം കത്തിച്ച് സമരം നടത്തിയെന്ന് ചില ഫേസ്ബുക്ക് സ്‌റ്റോറികള്‍ കണ്ടപ്പോള്‍ ഞാന്‍ ആദ്യം വിശ്വസിച്ചില്ല. കാര്യം ഡിവൈഎഫ്‌ഐയൊക്കെ ആണെങ്കിലും അത്രയും ബുദ്ധിശൂന്യമായി പെരുമാറില്ലല്ലോ എന്ന് കരുതി. പക്ഷേ എന്റെ ഭാവനകള്‍ക്കപ്പുറമാണ് ഡിവൈഎഫ്‌ഐയുടെ ബോധ നിലവാരം എന്ന് തിരിച്ചറിഞ്ഞത് വാര്‍ത്തകള്‍ വന്നപ്പോഴാണ്. അത് നിങ്ങള്‍ നിഷേധിച്ചും കണ്ടില്ലാ എന്നത് കൊണ്ടാണ് വിശ്വസിച്ചത്.
മറ്റ് സംഘടനകള്‍ക്ക് നിരന്തരം 'നിലവാര' സര്‍ട്ടിഫിക്കറ്റ് നല്കുന്ന താങ്കള്‍ ഡിവൈഎഫ്‌ഐയുടെ നിലവാരത്തെക്കുറിച്ച് വിശദമായി പരിശോധിക്കണം. താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ വെറും എസ്എഫ്‌ഐ/ ബാലസംഘം നിലവാരത്തിനും താഴെയാണ് അവരുടെ നിലവാരം.
പമ്പില്‍ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാന്‍ പോലും പാടില്ലായെന്നും, അത് വലിയ അപകടമാണെന്നും പറഞ്ഞ് മനസിലാക്കണം. ഒരു നാട്ടില്‍ അഗ്‌നി ദുരന്തമുണ്ടാകാന്‍ അത് മതി..
പിന്നെ ഇന്ധന വിലയ്‌ക്കെതിരെ സമരം ചെയ്യുമ്പോള്‍, പിണറായി വിജയനോട് പറയണം ഒരു 96 രൂപ വിലയുള്ള ലിറ്റര്‍ പെട്രോളിന് 24 രൂപ സംസ്ഥാന നികുതിയാണ്, അത് ഒഴിവാക്കിയാല്‍ പോലും 72 രൂപയ്ക്ക് പെട്രോള്‍ കിട്ടുമെന്ന്. അതിനു ശേഷം ഞങ്ങള്‍ നടത്തുന്ന ഇന്ധന വിലയിലെ കേന്ദ്ര സര്‍ക്കാരിന്റെ നികുതി ഭീകരതയ്‌ക്കെതിരായ സമരത്തില്‍ പങ്കാളിയാവുക. അല്ലാതെ പമ്പ് കൊളുത്തികള്‍ ആകരുത് ഡിവൈഎഫ്‌ഐ.
RELATED STORIES
''നിയന്ത്രണരേഖയില് 35-40 പാക് സൈനികര് കൊല്ലപ്പെട്ടു; ഇന്ത്യന്...
11 May 2025 2:35 PM GMTമുസ്ലിം പള്ളിയില് ബോംബിട്ട് പാകിസ്താന്റെ തലയില് കെട്ടിവയ്ക്കണമെന്ന് ...
11 May 2025 2:09 PM GMTഹജ്ജ് തീര്ത്ഥാടത്തിന് പോവേണ്ടിയിരുന്ന വയോധികന് വാഹനാപകടത്തില്...
11 May 2025 2:00 PM GMTപത്മനാഭസ്വാമി ക്ഷേത്രത്തില്നിന്ന് കാണാതായ സ്വര്ണം കണ്ടെത്തി
11 May 2025 1:49 PM GMTഇടുക്കിയില് യുവാവിനെ കാറിനുള്ളില് മരിച്ചനിലയില് കണ്ടെത്തി; കാറില്...
11 May 2025 1:42 PM GMT''രാജ്യദ്രോഹി, ചതിയന്''; വെടിനിര്ത്തലിന് പിന്നാലെ വിക്രം...
11 May 2025 1:26 PM GMT