- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഴക്കെടുതി നേരിടാന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോട് രംഗത്തിറങ്ങാന് നിര്ദേശം

തിരുവനന്തപുരം: മഴക്കെടുതി നേരിടാന് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളോട് രംഗത്തിറങ്ങാന് നിര്ദേശം. മുഴുവന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കണ്ട്രോള് റൂമുകള് തുറന്നുപ്രവര്ത്തിക്കും. രാത്രിയില് ഉള്പ്പെടെ രക്ഷാപ്രവര്ത്തനം ഏകോപിപ്പിക്കാന് പഞ്ചായത്ത് കേന്ദ്രത്തില് ജീവനക്കാരുണ്ടാവണമെന്ന് മന്ത്രി എം വി ഗോവിന്ദന് നിര്ദേശം നല്കി. ഇതിനാവശ്യമായ നടപടി ബന്ധപ്പെട്ട സ്ഥാപന മേധാവിമാര് സ്വീകരിക്കണം.
പ്രകൃതിദുരന്തത്തെ നേരിടാന് അടിയന്തര ആവശ്യങ്ങള്ക്കുള്ള തുക ചെലവഴിക്കാന് തദ്ദേശ ഭരണ സ്ഥാപനങ്ങള്ക്ക് അനുവാദം നല്കി. തദ്ദേശ സ്ഥാപനങ്ങളിലെ പ്രവര്ത്തനങ്ങള് കേന്ദ്രീകരിക്കാന് പ്രിന്സിപ്പല് ഡയറക്ടറേറ്റില് ഹെല്പ്പ് ഡെസ്ക് പ്രവര്ത്തനം ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളില് മുന്നറിയിപ്പുകള് കൃത്യമായി എത്തിക്കാനും, മഴക്കെടുതിയെ നേരിടാന് സജ്ജമാക്കാനും ഈ കേന്ദ്രം പ്രവര്ത്തിക്കും. മന്ത്രിയുടെ അദ്ധ്യക്ഷതയില് ചേര്ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തദ്ദേശ സ്ഥാപനങ്ങളിലെ മുന്നൊരുക്കങ്ങള് വിലയിരുത്തി. മഴക്കെടുതിയെ നേരിടാന് സന്നദ്ധപ്രവര്ത്തകര് രംഗത്തിറങ്ങണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
ആവശ്യമായ സ്ഥലങ്ങളില് ക്യാംപുകള് തുടങ്ങാന് തദ്ദേശ സ്ഥാപനങ്ങള്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്. ക്യാംപുകളില് ആവശ്യമായ സൗകര്യം ഉണ്ടെന്നും കൊവിഡ് മാനദണ്ഡനങ്ങള് പാലിക്കുന്നുവെന്നും തദ്ദേശ സ്ഥാപനങ്ങള് ഉറപ്പാക്കണം. ഉരുള്പൊട്ടല്, മണ്ണിടിച്ചില്, വെള്ളപ്പൊക്കം ഉള്പ്പെടെയുള്ള ദുരന്തങ്ങളുണ്ടാവാന് സാധ്യതയുള്ള പ്രദേശങ്ങളില് നിന്ന് ആളുകളെ മാറ്റിത്താമസിപ്പിക്കണം. എല്ലാവരും മാറിത്താമസിച്ചു എന്ന് തദ്ദേശ സ്ഥാപനങ്ങള് ഉറപ്പാക്കണം. ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പുകള് കൃത്യമായി എല്ലാ ജനങ്ങളിലേക്കും എത്തിക്കാന് തദ്ദേശ സ്ഥാപനങ്ങള് നേതൃത്വം നല്കണമെന്നും മന്ത്രി നിര്ദേശിച്ചു.
RELATED STORIES
അഷ്റഫിനെ തല്ലിക്കൊന്നതിന് പിന്നിൽ ബിജെപി നേതാവ് പിസ്റ്റൾ രവിയെന്ന്...
30 April 2025 6:28 PM GMTഅഷ്റഫിൻ്റെ മുതുകും കൈയ്യും പൂർണമായും ചതഞ്ഞിരുന്നുവെന്ന്...
30 April 2025 3:54 PM GMTആര് എസ് എസ് നേതാവ് കള്ളട്ക്ക പ്രഭാകര് ബട്ടിന്റെ കലാപാഹ്വാന...
30 April 2025 3:48 PM GMTമംഗളൂരില് വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം; എസ്ഡിപിഐ പ്രതിഷേധിച്ചു
30 April 2025 3:43 PM GMTപഹല്ഗാം: ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം: തൗഫീഖ്...
30 April 2025 2:37 PM GMTമംഗളൂരുവില് നടന്നത് ഹിന്ദുത്വ വംശീയതയുടെ ആള്ക്കൂട്ട കൊലപാതകം:...
30 April 2025 2:28 PM GMT