Latest News

ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റു

ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റു
X

തിരുവനന്തപുരം: കേരളത്തില്‍ ഇനി ബിജെപിയെ മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നയിക്കും. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റു. കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്‌ളാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

കേരളത്തില്‍ വോട്ട് വിഹിതം 20 ശതമാനത്തിലേക്ക് എത്തിച്ച കെ സുരേന്ദ്രനെ അഭിനന്ദിച്ച പ്രഹ്‌ളാദ് ജോഷി, രാജീവ് ചന്ദ്രശേഖര്‍ കരുത്തനായ മലയാളിയാണെന്നും ഐക്യകണ്‌ഠേനയുള്ള തീരുമാനമാണ് ഇതെന്നും പറഞ്ഞു.

ഇന്നലെ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലാണു സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ തീരുമാനിച്ചത്. കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചതു രാജീവിന്റെ പേരാണ്. ഈ നിര്‍ദേശം യോഗം അംഗീകരിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it