Latest News

രാജീവ് ഗാന്ധി ജന്‍മവാര്‍ഷികം ഇന്ന്; വിപുലമായ ആഘോഷങ്ങളൊരുക്കി കോണ്‍ഗ്രസ്

രാജീവ് ഗാന്ധി ജന്‍മവാര്‍ഷികം ഇന്ന്; വിപുലമായ ആഘോഷങ്ങളൊരുക്കി കോണ്‍ഗ്രസ്
X

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78ാം ജന്‍മവാര്‍ഷികം ഇന്ന്. വിപുലമായ ആഘോഷങ്ങളാണ് ഇന്ന് കോണ്‍ഗ്രസ് സംഘടിപ്പിച്ചിട്ടുള്ളത്. കെപിസിസി ആസ്ഥാനത്ത് രാവിലെ 10ന് രാജീവ് ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജി എസ് ബാബു അറിയിച്ചു. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, കെപിസിസി പ്രചരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എംപി, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഡിസിസികളുടെയും ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടികളും നടത്തുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. ശാസ്ത്രസാങ്കേതിക, വാര്‍ത്താവിനിമയ രംഗങ്ങളില്‍ ഇന്ന് രാജ്യത്ത് കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയുടെ ദിശാബോധമായിരുന്നു.

രാജ്യത്ത് ഉപയോഗത്തില്‍ കൊണ്ടുവന്ന കംപ്യൂട്ടറുകള്‍, ആശയവിനിമയ ശ്യംഖല, എംടിഎന്‍എല്‍ വഴി 243 വിദേശരാജ്യങ്ങളുമായി രാജ്യത്തെ ബന്ധിപ്പിച്ചത്, ലോകത്തെ മികച്ച കമ്പനികളായി വളര്‍ന്ന ഐടി സംരംഭങ്ങള്‍, ഇന്ത്യന്‍ റെയില്‍വെയിലെ ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം, ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ഗ്രാമീണ അധികാര വികേന്ദ്രീകരണ സംവിധാനമായ പഞ്ചായത്തീരാജ് നടപ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. ഇന്ദിരാ ഗാന്ധിയുടെ മരണത്തോടെ 40ാം വയസിലാണ് രാജീവ് ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുന്നത്. 1984 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

Next Story

RELATED STORIES

Share it