- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരഞ്ഞെടുപ്പ് ഫണ്ട് മണ്ഡലം പ്രസിഡന്റുമാര്‍ മുക്കി; ആരെയും വെറുതെ വിടില്ല: ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാന്‍ ഏല്‍പ്പിച്ച പണമാണ് ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയതെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫിസില്‍ നടന്ന പരിപാടിയിലാണ് ഫണ്ട് മുക്കിയെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്. ഒപ്പം ഫണ്ട് മുക്കിയ ആരെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
'തിരഞ്ഞെടുപ്പിന് ബ്ലോക്ക് കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും മണ്ഡലം കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും കൃത്യമായി കൊടുത്തു. എന്നാല്‍ ബൂത്ത് കമ്മിറ്റികള്‍ക്ക് കൊടുക്കാന്‍ നല്‍കിയ പണമാണ് ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയത്. അവരെയെല്ലാം ഞങ്ങള്‍ പിടിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റിനും ഇക്കാര്യമറിയാം. അതുകൊണ്ട് ആരെയും വെറുതെ വിടുന്ന പ്രശ്‌നമില്ല,' രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
പ്രസംഗം കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ക്യാമറയില്‍ ചിത്രീകരിച്ചിരുന്നു. പ്രസംഗത്തിനിടെ ഇക്കാര്യം ശ്രദ്ധിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിഡിയോ ചിത്രീകരിക്കുന്നത് നിര്‍ത്താനും ചിത്രീകരിച്ച ഭാഗം ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.
RELATED STORIES
സെക്സ് റാക്കറ്റ് നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍
4 Jun 2025 3:23 AM GMTഅഷ്റഫിന് ഇതുവരെയും നീതി ലഭിച്ചില്ല: സഹോദരന് അബ്ദുല്‍ ജബ്ബാര്‍
4 Jun 2025 2:58 AM GMTഒഡീഷയില്‍ കന്യാസ്ത്രീയെ ട്രെയ്നില്‍ നിന്ന് ഇറക്കി വിട്ട് ബജ്റങ് ദള്‍ ...
4 Jun 2025 2:16 AM GMTഡെറാഡൂണില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു
4 Jun 2025 1:58 AM GMTപരിശുദ്ധ ഹജ്ജ് കര്‍മത്തിന് ഇന്നു തുടക്കം; അറഫ സംഗമം നാളെ
4 Jun 2025 1:45 AM GMT18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്...
3 Jun 2025 6:13 PM GMT