Latest News

വഖ്ഫ് ജെപിസി റിപോര്‍ട്ടിന് രാജ്യസഭയില്‍ അംഗീകാരം

വഖ്ഫ് ജെപിസി റിപോര്‍ട്ടിന് രാജ്യസഭയില്‍ അംഗീകാരം
X

ന്യൂഡല്‍ഹി: വഖ്ഫ് ജെപിസി റിപോര്‍ട്ട് രാജ്യസഭ അംഗീകരിച്ചു. ഇതിനേതുടര്‍ന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. വഖ്ഫ് നിയമഭേദഗതി ബില്ല് ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്തിമ റിപോര്‍ട്ടില്‍ നിന്ന് പ്രതിപക്ഷ എംപിമാരുടെ വിയോജനക്കുറിപ്പുകളുടെ പ്രധാനഭാഗങ്ങള്‍ നീക്കം ചെയ്തിരുന്നു. ഈ ബില്ലാണ് രാജ്യസഭ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. പ്രതിപക്ഷത്തു നിന്നുള്ള എംപിമാര്‍ നല്‍കിയ വിശദമായ വിയോജനക്കുറിപ്പുകളുടെ പ്രധാനഭാഗങ്ങളെല്ലാം ഒഴിവാക്കിയതാണ് 944 പേജുള്ള റിപോര്‍ട്ട്.

പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണെന്ന് വഖ്ഫ് ഭേദഗതി ബില്ല് ജെപിസിക്ക് വിട്ടത്. വഖ്ഫ് സംവിധാനത്തെ തന്നെ ഇല്ലാതാക്കാനും വഖ്ഫ് സ്വത്തുക്കളുടെ കൈയേറ്റം വര്‍ധിപ്പിക്കാനുമായി സര്‍ക്കാര്‍ ഗൂഡലക്ഷ്യത്തോടെയാണ് ഭേദഗതി കൊണ്ടുവരുന്നെന്നാണ് പ്രതിപക്ഷം പ്രധാനമായും പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍ തീര്‍ത്തും പ്രതിപക്ഷത്തിന് ഒരു റോളും കൊടുക്കാത്ത നടപടിയാണ് ജെപിസി സ്വീകരിച്ചത്. പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങളെല്ലാം ജെപിസി തള്ളുകയായിരുന്നു.

യുപിഎ സര്‍ക്കാറിന്റെ കാലത്ത് വഖ്ഫ് നിയമത്തില്‍ ഒരു ഭേദഗതി വന്നിരിന്നു. അത് ജെപിസി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു. വളരെ ശ്രദ്ധേയമായ വകുപ്പുകള്‍ അതില്‍ ഉണ്ടായിരുന്നു. അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ മോചിപ്പിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കാനും ചെറിയ തുകയ്ക്ക് വഖ്ഫ് സ്വത്തുക്കള്‍ ലീസിനെടുക്കുവാനുള്ള സാഹചര്യം ഒഴിവാക്കി മാര്‍ക്കറ്റ് വില അടിസ്ഥാനത്തില്‍ ലീസിന് കൊടുക്കാന്‍ അന്നത്തെ ഭേദഗതികൊണ്ട് സാധിച്ചിരുന്നു. എന്നാല്‍ ഈ നിയമം വരുന്നതോടെ അത് ദുര്‍ബലമാവും എന്നതാണ് വസ്തുത.

വഖ്ഫ് കൗണ്‍സിലില്‍ ഉള്ള എല്ലാ അംഗങ്ങളെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോമിനേറ്റ് ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ ബില്ലിന്റെ ഘടന. ഉദാഹരണമായി പറഞ്ഞാല്‍ വഖ്ഫ് കൗണ്‍സിലില്‍ മൂന്നു പേര്‍ പാര്‍ലമെന്റ് മെംബര്‍മാരാണ്. ഈ മൂന്ന് പേര്‍ മുസ് ലിം സമുദായത്തിന്റെ വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്റ് പ്രതിനിധീകരിച്ച് വരുന്ന ആളുകള്‍ക്ക് ഇത്തരം ആളുകളുടെ വിശ്വാസം സംബന്ധിച്ചോ മതപരമായ കാര്യങ്ങളെ സംബന്ധിച്ചോ നിയമപ്രകാരം അവശ്യമില്ല. മാത്രമല്ല, ഇതിന്റെ കൗണ്‍സിലില്‍ പെട്ട ആളുകളുടെ യോഗ്യതകളില്‍ പ്രത്യേകമായും ഇവര്‍ ഊന്നിപ്പറഞ്ഞിട്ടുള്ള സംഗതി രണ്ട് പേര്‍ അമുസ് ലിംകള്‍ ആയിട്ടുള്ളവര്‍ വേണം എന്നാണ്. അത് പോലെ തന്നെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഒരു മത വിശ്വാസി ആകണമെന്നോ അല്ലെങ്കില്‍ മുസ് ലിം ആവണമെന്നോ ഈ ബില്ല് പറയുന്നില്ല.

Next Story

RELATED STORIES

Share it