Big stories

രാകേഷ് ജുന്‍ജുന്‍വാല അഥവാ ദലാല്‍ സ്ട്രീറ്റിലെ കാളക്കൂറ്റന്‍!

രാകേഷ് ജുന്‍ജുന്‍വാല അഥവാ ദലാല്‍ സ്ട്രീറ്റിലെ കാളക്കൂറ്റന്‍!
X

മുംബൈ: പ്രമുഖ ഓഹരി നിക്ഷേപകനും ശതകോടീശ്വരനുമായ രാകേഷ് ജുന്‍ജുന്‍വാല ഇന്ന് രാവിലെ അന്തരിച്ചു. ഇന്ത്യയുടെ വാറന്‍ ബുഫെ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല 1960 ജൂലൈ 5ന് ഹൈദരാബാദില്‍ ജനിച്ച് മുംബൈയിലാണ് വളര്‍ന്നത്.

സിഡെന്‍ഹാം കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു. ഓഹരി വിപണി നിക്ഷേപകയായ രേഖ ജുന്‍ജുന്‍വാലയെ വിവാഹം കഴിച്ചു.

റെയര്‍ എന്റര്‍പ്രൈസസ് എന്ന പേരില്‍ സ്‌റ്റോക്ക് ട്രേഡിംഗ് സ്ഥാപനത്തിന് നേതൃത്വം നല്‍കി.

ഈ മാസം ആദ്യം ഇന്ത്യന്‍ ആകാശത്ത് പറന്നുയര്‍ന്ന ഇന്ത്യയുടെ ഏറ്റവും പുതിയ എയര്‍ലൈന്‍ ആകാശ എയറിന്റെ പ്രമോട്ടര്‍മാരിലൊരാള്‍.

വ്യോമയാന മേഖല തകര്‍ന്നുകൊണ്ടിരിക്കുന്ന സമയത്ത് ഇതുപോലൊരു സംരംഭം എന്തിന് എന്ന ചോദ്യമുയര്‍ന്നപ്പോള്‍ പരാജയത്തിന് തയ്യാറാണെന്നായിരുന്നു മറുപടി.

ഹംഗാമ മീഡിയ, ആപ്‌ടെക് എന്നിവയുടെ ചെയര്‍മാനും വൈസ്രോയ് ഹോട്ടല്‍സ്, കോണ്‍കോര്‍ഡ് ബയോടെക്, പ്രോവോഗ് ഇന്ത്യ, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയുടെ ഡയറക്ടറുമായിരുന്നു ജുന്‍ജുന്‍വാല.

മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. 62 വയസ്സായിരുന്നു. ഇന്ന് രാവിലെ 6.45ഓടെയായിരുന്നു അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ദലാല്‍ സ്ട്രീറ്റിലെ ബിഗ്ബുള്‍ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. 4000 കോടി ആസ്തിയുണ്ടെന്നാണ് ഫോബ്‌സ് മാസഗിന്റെ കണക്ക്.

സമ്പാദകരുടെ പ്രചോദനമാണ് ജുന്‍ജുന്‍വാലയെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. 'മുതിര്‍ന്ന നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ വിയോഗത്തില്‍ അഗാധമായ വേദനയുണ്ട്. സമ്പാദകരുടെ പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം. ഓം ശാന്തി'-മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it