- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബരി മണ്ണിലെ രാമക്ഷേത്രം: പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനകരമെന്ന് കോയ ചേലേമ്പ്ര

ജിസാന്‍: അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ സംഘപരിവാര്‍ ശക്തികളുടെ കീഴില്‍ നടന്ന രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടിയുള്ള ഭൂമിപൂജയും ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ, മതേതര കക്ഷികള്‍ എടുത്ത നിലപാടുകള്‍ മതേതര ഇന്ത്യക്ക് അപമാനകരവും അപകടകരവുമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കോയ ചേലേമ്പ്ര.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ വിശ്വാസവും പ്രതീക്ഷയും അര്‍പ്പിച്ചുകൊണ്ടിരിക്കുന്ന മുഖ്യ കക്ഷിയായ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും സംഘപരിവാര്‍ അജണ്ടകളെ അംഗീകരിച്ചുകൊണ്ടുള്ള അഭിപ്രായപ്രകടനങ്ങളും ആശംസ അര്‍പ്പിക്കലും ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികളില്‍ വിശിഷ്യാ മതന്യൂനപക്ഷങ്ങളില്‍ വലിയ ആശങ്കയും ആഘാതവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള സംഘ്പരിവാറിന്റെ ഭൂമിപൂജയ്ക്ക് ആശംസകള്‍ നേരുന്ന പ്രിയങ്കയുടെ ട്വീറ്റും ചടങ്ങിലേക്ക് തങ്ങളെ ക്ഷണിച്ചില്ലെന്നുള്ള മുതിര്‍ന്ന നേതാക്കളായ കമല്‍നാഥിന്റെയും ദിഗ്വിജയ് സിങ്ങിന്റെയും വിലാപവും കോണ്‍ഗ്രസ്സും സംഘപരിവാരവും തമ്മിലുള്ള അകലം കുറയുന്നതിന്റെ ഏറ്റവും പുതിയ തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജിസാന്‍ ബ്ലോക്ക് കമ്മറ്റി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യാ മഹാരാജ്യത്തിന്റെ മതേതരത്തവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിന് എല്ലാ ജനങ്ങളൂം ഒത്തൊരുമിച്ച് നിന്ന് സംഘ്പരിവാര്‍ അജണ്ടകളെ പരാജയപ്പെടുത്താന്‍ മുന്നോട്ട് വരേണ്ടതുണ്ടെന്നും യോഗം ആഹ്വാനം ചെയ്തു. യോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാന്‍ ബ്ലോക്ക് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അസീര്‍ സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഹനീഫ ചാലിപ്പുറം നേതൃത്വം നല്കി. ബ്ലോക്ക് പ്രസിഡന്റായി മുസ്തഫ ആറ്റൂര്‍, ജനറല്‍ സെക്രട്ടറിയായി സനോഫര്‍ വള്ളക്കടവിനേയും തിരഞ്ഞെടുത്തു. റസ്സാഖ് വാളക്കുളം, ഹംസ മൗലവി കാവനൂര്‍ ,റിഷാദ് പരപ്പനങ്ങാടി, ഷഫീഖ് മൂന്നിയൂര്‍, ഷൗക്കത്ത് കൊയിലാണ്ടി എന്നിവരാണ് മറ്റു ഭാരവാഹികള്‍.
RELATED STORIES
വഖഫ് ഭേദഗതി ബില്‍: കേരളാ എംപിമാർ എതിർത്ത് വോട്ട് ചെയ്യണം - സി പി എ...
1 April 2025 3:44 PM GMTകുന്നുംകൈ ഗൾഫ് കോർഡിനേഷൻ ഈദ് സംഗമം നടത്തി.
1 April 2025 3:39 PM GMTവഖഫ്: എം പി മാരെ ഭീഷണിപ്പെടുത്തരുത് - ഐ എസ് എം
1 April 2025 3:17 PM GMTയുഎസിൻ്റെ ഡ്രോൺ വെടിവച്ചിട്ട് ഹൂത്തികൾ (വീഡിയോ)
1 April 2025 2:41 PM GMT'എല്ലാവരും അസ്വസ്ഥരാണ്': പൊളിക്കുന്ന വീട്ടിൽ നിന്ന് പെൺകുട്ടി...
1 April 2025 11:38 AM GMTഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികൾ...
1 April 2025 11:33 AM GMT