Latest News

ബലാല്‍സംഗകേസ്: നടന്‍ സിദ്ദീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ബലാല്‍സംഗകേസ്: നടന്‍ സിദ്ദീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി
X

തിരുവനന്തപുരം: ബലാല്‍സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ഹാജരായത്. മകനൊപ്പമാണ് സിദ്ദീഖ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് സ്റ്റേഷനിലെത്തിയത്.

നേരത്തേ സുപ്രിംകോടതിയില്‍ നിന്നെടുത്ത ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടന്‍ ഹാജരായത്. വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. നേരത്തെ അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ല എന്ന കാര്യം പോലിസ് പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Next Story

RELATED STORIES

Share it