Latest News

ബലാല്‍സംഗക്കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റി

ബലാല്‍സംഗക്കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റി
X

കൊച്ചി: യുവനടിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസില്‍ വിജയ് ബാബു നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് കോടതി തള്ളുകയും ചെയ്തു. ഈ കേസില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് വിജയ് ബാബുവിനെതിരേ ചുമത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയത്.

വിജയ് ബാബുവിനെതിരായ പീഡനക്കേസില്‍ നിര്‍ണായക തെളിവുകളായ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അടക്കമുള്ളവ കോടതി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് രഹസ്യവാദമാണ് രണ്ടുദിവസം കോടതിയില്‍ നടന്നത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണു ഹരജി പരിഗണിക്കുന്നത്. മാര്‍ച്ച് 16, 22 തിയ്യതികളില്‍ വിജയ് ബാബു പീഡിപ്പിച്ചെന്ന് യുവനടി നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്.

ഇതിന് പിന്നാലെ ദുബയിലേക്ക് കടന്ന വിജയ് ബാബു ഹൈക്കോടതി നി4ദ്ദേശപ്രകാരമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. തുട4ന്ന് അന്വേഷണ സംഘം പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഏപ്രില്‍ 22ന് ആണ് നടി പരാതി നല്‍കിയത്. മാര്‍ച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. ഇതിനുപിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു, നടിയുടെ പേര് വെളിപ്പെടുത്തി.

Next Story

RELATED STORIES

Share it