Latest News

റേഷന്‍ സ്മാര്‍ട്ട് കാര്‍ഡിന്റെ മറവില്‍ തട്ടിപ്പ്: മുന്നറിയിപ്പുമായി സപ്ലൈകോ

റേഷന്‍ സ്മാര്‍ട്ട് കാര്‍ഡിന്റെ മറവില്‍ തട്ടിപ്പ്: മുന്നറിയിപ്പുമായി സപ്ലൈകോ
X

തൃശൂര്‍: ചാലക്കുടി താലൂക്കില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകളെ ടെലിഫോണില്‍ ബന്ധപ്പെട്ട് റേഷന്‍കാര്‍ഡ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള ഏജന്‍സിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതായി പരാതി. ഫോണില്‍ വരുന്ന ഒ ടി പി നമ്പര്‍ ആവശ്യപ്പെടുന്നതായും ഇതിന് നിശ്ചിത ഫീസ് ഈടാക്കുന്നതായുമാണ് റേഷന്‍ കാര്‍ഡുടമകളുടെ പരാതി. എന്നാല്‍ ഇതു സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നോ, സിവില്‍ സപ്ലൈസ് ഡയറക്ടറുടെ ഓഫിസില്‍ നിന്നോ യാതൊരുവിധ നിര്‍ദ്ദേശങ്ങളും ലഭിച്ചിട്ടില്ലെന്ന് ചാലക്കുടി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. മാത്രമല്ല, ചാലക്കുടി താലൂക്ക് സപ്ലൈ ഓഫിസില്‍ നിന്നും ഇത്തരത്തില്‍ യാതൊരുവിധ നിര്‍ദ്ദേശങ്ങളും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്നും തെറ്റായ വിവരങ്ങളില്‍ ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it