Latest News

വീണ്ടും കരുതല്‍ തടങ്കല്‍; കോഴിക്കോട് കെഎസ്‌യു നേതാക്കള്‍ കസ്റ്റഡിയില്‍

വീണ്ടും കരുതല്‍ തടങ്കല്‍; കോഴിക്കോട് കെഎസ്‌യു നേതാക്കള്‍ കസ്റ്റഡിയില്‍
X

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കോഴിക്കോട് കെഎസ്‌യു പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് സൂരജിനെയും എലത്തൂര്‍ ബ്ലോക്ക് പ്രസിഡന്റ് രാഗിനെയുമാണ് പോലിസ് കരുതല്‍ തടങ്കലിലാക്കിയത്.

മുഖ്യമന്ത്രി പോവുന്ന റോഡിന് സമീപം നില്‍ക്കുന്ന ഇവരുടെ കൈയില്‍ കെഎസ്‌യു പതാക കണ്ടത്തോടെയാണ് നടക്കാവ് പോലിസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ബലം പ്രയോഗിച്ചാണ് ഇവരെ സ്ഥലത്തു നിന്ന് മാറ്റിയത്. 151 സിആര്‍പിസി വകുപ്പ് പ്രകാരമുള്ള കരുതല്‍ തടങ്കലാണെന്നാണ് പോലിസ് പറയുന്നത്. കന്നത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it