Latest News

മാള ഗ്രാമപ്പഞ്ചായത്തിലെ അഞ്ച് ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണം പുരോഗമിക്കുന്നു

മാരേക്കാട് മസ്ജിദ് റോഡ്, മാരേക്കാട് നെടുംകുന്ന് റോഡ്, കണ്ണന്‍കാട്ടില്‍ അമ്പലം റോഡ്, മാരേക്കാട് സ്‌കൂള്‍ റോഡ്, കുറവന്‍ചിറ റോഡ് എന്നീ റോഡുകളുടെ നിര്‍മാണമാണ് നടന്ന് വരുന്നത്.

മാള ഗ്രാമപ്പഞ്ചായത്തിലെ അഞ്ച് ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണം പുരോഗമിക്കുന്നു
X

മാള: മാള ഗ്രാമപ്പഞ്ചായത്തിലെ പാടെ തകര്‍ന്ന് കിടന്നിരുന്ന അഞ്ച് ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു. കാലങ്ങളായി കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതെ കിടക്കുന്ന 19ാം വാര്‍ഡിലെ അഞ്ച് റോഡുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. മാരേക്കാട് മസ്ജിദ് റോഡ്, മാരേക്കാട് നെടുംകുന്ന് റോഡ്, കണ്ണന്‍കാട്ടില്‍ അമ്പലം റോഡ്, മാരേക്കാട് സ്‌കൂള്‍ റോഡ്, കുറവന്‍ചിറ റോഡ് എന്നീ റോഡുകളുടെ നിര്‍മാണമാണ് നടന്ന് വരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടി എന്‍ പ്രതാപന്‍ എംഎല്‍എ ആയിരിക്കുമ്പോള്‍ ഈ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി ഫണ്ട് അനുവദിച്ചിരുന്നു. ഒറ്റത്തവണ പദ്ധതിയില്‍ 1.15 കോടി രൂപക്കാണ് മാള, പുത്തന്‍ചിറ ഗ്രാമപഞ്ചായത്തുകളിലെ എട്ട് റോഡുകളുടെ നിര്‍മ്മാണത്തിനായി കരാര്‍ നല്‍കിയത്. എന്നാല്‍, കരാറുകാരന്‍ ഈ റോഡുകളില്‍ ഭാഗികമായി നിര്‍മാണ ജോലികള്‍ ആരംഭിച്ചുവെങ്കിലും ഒരു റോഡ് പോലും പുര്‍ത്തീകരിച്ചില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടെന്‍ഡര്‍ റദ്ധാക്കുകയും കരാറുകാരനെ ഒഴിവാക്കിയും ഈ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഗ്രാമപഞ്ചായത്തിന് തിരിച്ചേല്‍പ്പിച്ചത്. ഇതിന് ശേഷമാണ് ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ തുക വകയിരുത്തിയത്. പൊതുമരാമത്ത് വകുപ്പ് നടപടി ക്രമങ്ങള്‍ പുര്‍ത്തീകരിച്ച് കരാറുകാരനെ ഒഴിവാക്കാന്‍ വര്‍ഷങ്ങളെടുത്തു. ഈ കാലയളവില്‍ ഈ റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന് തീര്‍ത്തും സഞ്ചാര യോഗ്യമല്ലാതാകുകയും ചെയ്തു. ഇത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധം ശക്തമായതോടെ ഗ്രാമപഞ്ചായത്ത് തന്നെ റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മാരേക്കാട് മുസ് ലിം പള്ളി റോഡ് (9.74 ലക്ഷം), മാരേക്കാട് നെടുംകുന്ന് റോഡ് (5.85 ലക്ഷം), കണ്ണന്‍കാട്ടില്‍ ക്ഷേത്രം റോഡ് (10.15 ലക്ഷം), മാരേക്കാട് സ്‌കൂള്‍ റോഡ് (ആറ് ലക്ഷം), കുറവന്‍ചിറ റോഡ് (2.6 ലക്ഷം) എന്നിങ്ങനെയാണ് ഫണ്ട് വകയിരുത്തിയത്. യാത്ര ദുര്‍ഘടമായ ഈ റോഡുകളുടെ പുനര്‍നിര്‍മ്മാണം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് വാര്‍ഡംഗം രഘുനാഥന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it