Latest News

രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ നാല് ലക്ഷം: മരണം 13,000

രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ 1,28,205 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ നാല് ലക്ഷം: മരണം 13,000
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നതായി കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,143 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 306 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 13,000 ആയി ഉയര്‍ന്നു. രാജ്യത്തെ പ്രതിദിന രോഗബാധ ഇന്നലെയും പതിനാലായിരം കടന്നിരുന്നു. രോഗ വ്യാപനം വേഗത്തിലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം രോഗ മുക്തി നിരക്ക് ഉയരുന്നത് ആശ്വാസകരമാണ്. 54 ശതനമാനത്തിന് മുകളില്‍ ആളുകള്‍ രോഗമുക്തി നേടി.

പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധനയുടെ എണ്ണവും കുത്തനെ കൂട്ടിയിട്ടുണ്ട്. 1.84 ലക്ഷത്തിലധികം പരിശോധനയാണ് പ്രതിദിനം നടത്തുന്നത്. 66.16 ലക്ഷം പരിശോധനയാണ് ഇന്നലെ വരെ നടത്തിയത്. അതേസമയം, ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെന്ന്‌ സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം പറയുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 3630 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ 1,28,205 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 5984 പേര്‍ സംസ്ഥാനത്ത് മരിക്കുകയും ചെയ്തു. ഗുജറാത്തില്‍ 26,680 പേര്‍ക്ക് സ്ഥിരീകരിച്ചപ്പോള്‍ 1638 പേരാണ് മരണപ്പെട്ടത്. തമിഴ്‌നാട്ടില്‍ 56845 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 704 മരണവും റിപോര്‍ട്ട് ചെയ്തു.

Record Coronavirus Cases India total Crosses 4 Lakh:













Next Story

RELATED STORIES

Share it