Latest News

അഫ്ഗാനിസ്താനിലെ ഭരണമാറ്റം; ഉണക്ക പഴങ്ങളുടെ വില വന്‍തോതില്‍ ഉയര്‍ന്നു

ഒരു കിലോഗ്രാം അത്തി ജൂലൈ വരെ 650 രൂപയ്ക്ക് ലഭ്യമായിരുന്നെങ്കില്‍, ഇപ്പോള്‍ അതിന്റെ വില 900 മുതല്‍ 1400 രൂപ വരെയാണ്.

അഫ്ഗാനിസ്താനിലെ ഭരണമാറ്റം; ഉണക്ക പഴങ്ങളുടെ വില വന്‍തോതില്‍ ഉയര്‍ന്നു
X

ഹൈദരാബാദ്: അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതിന്റെ അലയൊലികള്‍ ഉണക്ക പഴങ്ങളുടെ വിപണിയിലും പ്രതിഫലിക്കുന്നു. ഏഷ്യയിലെ രണ്ടാമത്തെ വലിയ ഉണക്ക പഴങ്ങളുടെ വിപണിയായ ഹൈദരാബാദിലെ ബീഗം ബസാറില്‍ മിക്ക ഇനങ്ങളുടെയും വില ഉയര്‍ന്നു. പ്രധാനമായും അഫാഗാനിസ്താനില്‍ നിന്നാണ് ഇവിടേക്ക് ഉണക്ക പഴങ്ങള്‍ എത്തുന്നത്.


വിലയില്‍ 40% മുതല്‍ 50% വരെ വര്‍ദ്ധനവാണ് സംഭവിച്ചതെന്ന് പ്രമുഖ വ്യാപാരിയായ മുകേഷ് സംക്ല പറയുന്നു. ചില ഇനങ്ങളുടെ വില ഇരട്ടിയായിട്ടുണ്ട്. പിസ്ത, അത്തി , ഉണക്കമുന്തിരി, കറുത്ത ഉണക്കമുന്തിരി, ആപ്രിക്കോട്ട്, ബദാം, ഷാ ജീര ഉള്‍പ്പെടെയുള്ള പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഹൈദരാബാദിലെ പ്രാദേശിക വിപണിയില്‍ എല്ലാ മാസവും 500 മുതല്‍ 700 ടണ്‍ വരെ ഇറക്കിയിരുന്നു. ഇപ്പോള്‍ ഇവയുടെ വരവ് വന്‍തോതില്‍ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഒരു കിലോഗ്രാം അത്തി ജൂലൈ വരെ 650 രൂപയ്ക്ക് ലഭ്യമായിരുന്നെങ്കില്‍, ഇപ്പോള്‍ അതിന്റെ വില 900 മുതല്‍ 1400 രൂപ വരെയാണ്. ആപ്രിക്കോട്ട് കിലോഗ്രാമിന് 300 രൂപയില്‍ നിന്ന് 700 രൂപ വരെ ഉയര്‍ന്നു. ബദം, ഉണക്കമുന്തിരി, വാല്‍നട്ട് തുടങ്ങിയവക്കും വില വര്‍ധിച്ചു. അഫ്ഗാനിലെ ഭരണമാറ്റത്തെ തുടര്‍ന്ന് പാക്കിസ്താനിലെ ട്രാന്‍സിറ്റ് റൂട്ടുകളിലൂടെയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടതാണ് വില വര്‍ധനവിന് പ്രധാന കാരണമായത്.




Next Story

RELATED STORIES

Share it