Latest News

പോലിസ് കസ്റ്റഡിയില്‍ നിന്ന് പ്രവര്‍ത്തകരെ മോചിപ്പിച്ച സംഭവം; എസ്എഫ്‌ഐ -ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പോലിസ് കസ്റ്റഡിയില്‍ നിന്ന് പ്രവര്‍ത്തകരെ മോചിപ്പിച്ച സംഭവം; എസ്എഫ്‌ഐ  -ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
X

കണ്ണൂര്‍: പോലിസ് കസ്റ്റഡിയില്‍ നിന്ന് പ്രവര്‍ത്തകരെ മോചിപ്പിച്ച സംഭവത്തില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ മട്ടന്നൂര്‍ പോലിസ് കേസെടുത്തു. പോലിസിനെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഗവര്‍ണറെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് വാഹനത്തില്‍ നിന്ന് പിടിച്ചിറക്കിയത്.

വയനാട്ടിലെ വന്യ ജീവി ആക്രമണത്തില്‍ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെ കാണാന്‍ എത്തിയതായിരുന്നു ഗവര്‍ണര്‍. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി വയനാട്ടിലേക്ക് പോകും വഴിയായിരുന്നു കരിങ്കോടി പ്രതിഷേധം. മട്ടന്നൂര്‍ ടൗണില്‍ വച്ച് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചെന്നാരോപിച്ച് പ്രവര്‍ത്തകര്‍ പോലീസ് വാഹനം തടഞ്ഞുവച്ചു. പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ പോലീസ് വാഹനത്തില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.

Next Story

RELATED STORIES

Share it