Latest News

പൊതുഇടങ്ങളില്‍ മതചടങ്ങുകള്‍ പാടില്ല; നമസ്‌കാരം ശക്തിപ്രകടനമാവരുതെന്നും ഹരിയാന മുഖ്യമന്ത്രി

പൊതുഇടങ്ങളില്‍ മതചടങ്ങുകള്‍ പാടില്ല; നമസ്‌കാരം ശക്തിപ്രകടനമാവരുതെന്നും ഹരിയാന മുഖ്യമന്ത്രി
X

ന്യൂഡല്‍ഹി: പൊതുഇടങ്ങളില്‍ മതചടങ്ങുകള്‍ പാടില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. നമസ്‌കാരം ശക്തിപ്രകടനമായി കണക്കാക്കരുത്. ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തിയത് നിര്‍ഭാഗ്യകരമായെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പ്രസ് കോര്‍പ്‌സ് അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുഗ്രാമില്‍ ഹിന്ദുത്വ സംഘടനകള്‍ നിരന്തരമായി നമസ്‌കാരച്ചടങ്ങുകള്‍ തടസ്സപ്പെടുത്തുന്ന വാര്‍ത്ത പുറത്തുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

പുതുസ്ഥലങ്ങളില്‍ പ്രാര്‍ത്ഥന നടത്തുന്നത് ഉചിതമല്ല. നമസ്സാരം നമസ്‌കാരമാകണം, ശക്തിപ്രകടനമാവരുത്- മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാനുള്ള അകവാശമുണ്ട്. പക്ഷേ, അത് അതിനുവേണ്ടി നിശ്ചയിച്ച പ്രദേശങ്ങളിലാകണമെന്നും അദ്ദേഹം പറഞ്ഞു.

പട്ടൗഡിയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഹിന്ദുത്വ സംഘടനകള്‍ തടസ്സപ്പെടുത്തിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു.

'ഇതൊരു ദൗര്‍ഭാഗ്യകരമായ സംഭവമാണ്. അത്തരം സംഭവങ്ങളെ പിന്തുണയ്ക്കാന്‍ ഒരു കാരണവുമില്ല. അത്തരം ഒരു ചടങ്ങും തടസ്സപ്പെടുത്തുന്നത് ശരിയല്ല'- മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകസമരം തുടങ്ങിയവരെയും പിന്തുണച്ചവരെയും വേര്‍തിരിക്കേണ്ടത് അത്യാവശ്യമാണെന്നും സമരം തുടങ്ങിയവരുടേത് രാഷ്ട്രീയ താല്‍പര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ സ്വയം കര്‍ഷക നേതാക്കളെന്നു വിളിക്കുന്നു. പക്ഷേ, അവര്‍ക്ക് രാഷ്ട്രീയതാല്‍പ്പര്യങ്ങളുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it