Latest News

പി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

പി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
X

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് റിമാന്‍ഡ് നീട്ടിയത്. കേസില്‍ ഒന്നാം പ്രതിയാണ് ഫിറോസ്. തിരുവനന്തപുരം പാളയത്തുവച്ച് ജനുവരി 23നാണ് കന്റോണ്‍മെന്റ് പോലിസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. പോലിസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കേസില്‍ 30 ഓളം യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it