Latest News

'താലിബാന്‍ മനോഘടന' പരാമര്‍ശം: യോഗി ആദിത്യനാഥ് മതഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിഎസ്പി

താലിബാന്‍ മനോഘടന പരാമര്‍ശം: യോഗി ആദിത്യനാഥ് മതഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിഎസ്പി
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 'താലിബാന്‍ മനോഘടന'യുള്ളവരെ വച്ചുപൊറുപ്പിക്കില്ലെന്ന പരാമര്‍ശത്തിനെതിരേ ബിഎസ്പി. യോഗി ആദിത്യനാഥ് മതഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ബിഎസ് പി വക്താവ് സുധിന്‍ദ്ര ഭഡോരിയ ആരോപിച്ചു.

ബിജെപിയും എസ്പിയും മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണ്. ഇരുപാര്‍ട്ടികളും ജനങ്ങള്‍ക്കിടയില്‍ മതഭിന്നതയ്ക്കുവേണ്ടി ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെയ്‌റാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് യുപി മുഖ്യമന്ത്രി ആദിത്യനാഥ് ബാബരി ക്ഷേത്ര നിര്‍മാണത്തെയും കശ്മീര്‍ പ്രത്യേക പദവി റദ്ദുചെയ്യുന്നതിനെയും എതിര്‍ത്തവരെ താലിബാന്‍ മനോഘടനയുള്ളവരെന്ന് ആക്ഷേപിച്ചത്. അവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.

2017ല്‍ കെയ്‌റാനയില്‍ ഹിന്ദുക്കള്‍ പലായനം ചെയ്തതിനു പിന്നില്‍ ന്യൂനപക്ഷവിഭാഗങ്ങളാണെന്നും ഒരു വിഭാഗത്തിന്റെയും പേരെടുത്തുപറയാതെ യോഗി ആരോപിച്ചിരുന്നു.

''താലിബാനെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കുമെതിരേ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കും. താലിബാന്‍ മനോഘടന അസ്വീകാര്യമാണ്. അത് അസഹനീയമാണ്. രാജ്യത്തെ ചരിത്രാതീത കാലത്തേക്ക് നയിക്കുന്നവരെ പിന്തുണയ്ക്കാനാവില്ല. ഈ മനോഘടനയുള്ളവര്‍ മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ ലംഘിക്കുന്നവരാണ്. മതവിശ്വാസങ്ങളെ അന്ധമായി പിന്തുടരുന്നവര്‍ താലിബാന്‍ മനോഭാവക്കാരാണ്. അതും സഹിക്കാനാവില്ല... അയോധ്യ ക്ഷേത്രനിര്‍മാണത്തെ എതിര്‍ത്തവര്‍, അനുച്ഛേദം 370 റദ്ദാക്കുന്നതിനെ എതിര്‍ത്തവര്‍, 2013ലെ മുസഫര്‍നഗര്‍ കലാപത്തെ അനുകൂലിച്ചവര്‍. അവരും താലിബാനെ പിന്തുണയ്ക്കുന്നവരാണ്'' -അദ്ദേഹം ആരോപിച്ചു.

2017 തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ പ്രശ്‌നമായി ഉയര്‍ത്തിയ വിഷയമാണ് കെയ്‌റാന പലായനം. ഒരു പ്രദേശത്തുനിന്ന് ഒരു പ്രത്യേക സമുദായത്തിലെ നിരവധി കുടുംബങ്ങളെ ഗുണ്ടകള്‍ അടിച്ചോടിച്ചുവെന്നായിരുന്നു ആരോപണം.

Next Story

RELATED STORIES

Share it