Latest News

അജ്ഞാത നമ്പറില്‍ നിന്ന് വന്ന വാട്‌സ് ആപ്പ് സന്ദേശം തുറന്നു; റിട്ട. അധ്യാപികയ്ക്ക് 21 ലക്ഷം രൂപ നഷ്ടമായി

അജ്ഞാത നമ്പറില്‍ നിന്ന് വന്ന വാട്‌സ് ആപ്പ് സന്ദേശം തുറന്നു; റിട്ട. അധ്യാപികയ്ക്ക് 21 ലക്ഷം രൂപ നഷ്ടമായി
X

ആന്ധ്രാപ്രദേശ്: അജ്ഞാത നമ്പറില്‍ നിന്ന് വന്ന വാട്‌സ് ആപ്പ് സന്ദേശം തുറന്ന വിരമിച്ച അധ്യാപികയ്ക്ക് നഷ്ടമായത് 21 ലക്ഷം രൂപ. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ വിരമിച്ച അധ്യാപിക വരലക്ഷ്മിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. അജ്ഞാത നമ്പറില്‍ നിന്ന് അധ്യാപികയ്ക്ക് വാട്‌സ് ആപ്പ് വഴി വരലക്ഷ്മിക്ക് സന്ദേശമെത്തുകയായിരുന്നു. ഇത് തുറന്ന അവര്‍ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടമായതെന്നാണ് പോലിസ് അറിയിച്ചത്. അധ്യാപിക പലതവണ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ 20,000, 40,000, 80,000 എന്നിങ്ങനെ പണം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കപ്പെടുകയായിരുന്നു.

21 ലക്ഷം രൂപയാണ് മൊത്തം നഷ്ടമായത്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി സന്ദേശങ്ങള്‍ ലഭിച്ച അധ്യാപിക ബാങ്ക് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. വരലക്ഷ്മിയുടെ അക്കൗണ്ട് സൈബര്‍ കുറ്റവാളികള്‍ ഹാക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വരലക്ഷ്മി സൈബര്‍ ക്രൈം പോലിസില്‍ പരാതി നല്‍കി. സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സമാനമായ മറ്റൊരു സംഭവവും അടുത്തിടെയുണ്ടായി. മദനപ്പള്ളി സ്വദേശിയായ സോഫ്റ്റ്‌വെയര്‍ ജീവനക്കാരന്‍ ജ്ഞാനപ്രകാശിന്റെ അക്കൗണ്ടില്‍ നിന്ന് 12 ലക്ഷം രൂപയാണ് തട്ടിയത്. സംഭവത്തിലും രണ്ടാം ടൗണ്‍ പോലിസ് കേസെടുത്തിരിക്കുകയാണ്.

Next Story

RELATED STORIES

Share it