- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മകളെ ബലാത്സംഗം ചെയ്തതിന് പ്രതികാരം; പ്രതിയുടെ വീട്ടിലെ ആറുപേരെ കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ പിതാവ്
BY NAKN15 April 2021 3:23 PM GMT

X
NAKN15 April 2021 3:23 PM GMT
വിശാഖപട്ടണം: മകളെ ബലാത്സംഗം ചെയ്തതിനു പ്രതികാരമായി പെണ്‍കുട്ടിയുടെ പിതാവ് പ്രതിയുടെ വീട്ടില്‍ കയറി ആറുപേരെ കൊലപ്പെടുത്തി . അന്ധ്ര പ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് പ്രതിയുടെ വീട്ടിലെ ഒരു പുരുഷന്‍, മൂന്ന് സ്ത്രീകള്‍, രണ്ട് വയസും, ആറുമാസവും പ്രായമായ കുട്ടികള്‍ എന്നിവരെ പെണ്‍കുട്ടിയുടെ പിതാവ് കൊലപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ കുടുംബവും പ്രതിയുടെ കുടുംബവും തമ്മില്‍ 2018 മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കൂട്ടക്കൊല നടത്തിയാളുടെ മകളെ കൊലപാതകങ്ങള്‍ നടന്ന കുടുംബത്തിലെ വിജയ് എന്നയാള്‍ ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ പൊലീസ് അടുത്തിടെ കേസ് എടുത്തിരുന്നു. ഇതില്‍ അന്വേഷണം നടക്കുകയാണ്. വിജയ് ജാമ്യത്തിലാണ് . അതിനിടയിലാണ് കൊലപാതകങ്ങള്‍ നടത്തിയത്. പുല്ലുവെട്ടാന്‍ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് ഇരയുടെ ആറുപേരെ കൊലപ്പെടുത്തിയത്. വിജയ് സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇയാളുടെ ഭാര്യ, കുട്ടികള്‍, അമ്മായിമാര്‍, അവരില്‍ ഒരാളുടെ ഭര്‍ത്താവ് എന്നിവരാണ് കൊല ചെയ്യപ്പെട്ടത് എന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
Next Story
RELATED STORIES
ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം (video)
23 Jun 2025 5:03 PM GMTഖത്തറിന് മുകളിലൂടെ മിസൈലുകള്‍ പറക്കുന്നതായി റിപോര്‍ട്ട് (വീഡിയോ)
23 Jun 2025 4:57 PM GMTഇറാനെതിരായ യുദ്ധം: വ്യോമപാത അടച്ച് ഖത്തര്‍
23 Jun 2025 4:33 PM GMTമൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷം: 947 വിദ്വേഷ കുറ്റങ്ങള്‍...
23 Jun 2025 3:32 PM GMTഹാജിമാരുടെ മടക്ക യാത്ര ബുധനാഴ്ച മുതല്‍; സൗദിയില്‍ മരിച്ചത് എട്ടുപേര്‍
23 Jun 2025 3:13 PM GMTചുമരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി വിദ്യാര്‍ഥി...
23 Jun 2025 3:13 PM GMT