- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
50 സെന്റ് സര്‍ക്കാര്‍ ഭൂമി കൈവശം വച്ചു; മാത്യു കുഴല്‍നാടനെതിരെ ഭൂമി കൈയേറ്റത്തിന് റവന്യു വകുപ്പ് കേസ്
ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് സര്‍ക്കാര്‍ അധിക ഭൂമി കൈവശം വച്ചതിനാണ് ഭൂസംരക്ഷണ നിയമ പ്രകരം കേസെടുത്തത്.

ഇടുക്കി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരേ ഭൂമി കൈയേറ്റത്തിന് റവന്യു വകുപ്പ് കേസെടുത്തു. ഹിയറിങിന് ഹാജരാകാന്‍ മാത്യുവിന് നോട്ടീസ് നല്‍കി. ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് സര്‍ക്കാര്‍ അധിക ഭൂമി കൈവശം വച്ചതിനാണ് ഭൂസംരക്ഷണ നിയമ പ്രകരം കേസെടുത്തത്. ആധാരത്തില്‍ വില കുറച്ചു കാണിച്ച് ഭൂമി രജിസ്‌ട്രേഷന്‍ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയോടെയാണ് മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ ഭൂമി ഇടപാട് പുറത്തുവന്നത്. 2021 ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കര്‍ ഇരുപത്തിമൂന്ന് സെന്റ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴല്‍നാടന്റെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരില്‍ വാങ്ങിയത്. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വിലയേക്കാള്‍ കൂടുതല്‍ കാണിച്ചെന്ന ന്യായീകരണത്തിലുടെ ഇത് മാത്യു കുഴല്‍നാടന്‍ പ്രതിരോധിച്ചു. മുഖ്യമന്ത്രിക്കെതിരേ നിലപാട് എടുത്തതിന്റെ പ്രതികാരമായുള്ള വേട്ടയാടലാണെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ വാദം. അന്വേഷണവുമായി മുന്നോട്ടുപോയ വിജിലന്‍സ് ഭൂമി അളക്കാന്‍ തയ്യാറായതോടെയാണ് ചിത്രം മാറിയത്.
മാത്യു കുഴല്‍നാടന്റെ കൈവശം ചിന്നക്കനാലില്‍ 50 സെന്റ് അധിക ഭൂമിയുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇത് കഴിഞ്ഞ ദിവസം അന്വേഷണത്തിന് ശേഷം റവന്യൂ വകുപ്പും ശരിവച്ചു. ഇത് സംബന്ധിച്ച് ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കി. ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിരിക്കുന്ന ഭൂമിയില്‍ ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് അധികമുണ്ടെന്നാണ് കണ്ടെത്തല്‍. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി വിജിലന്‍സ് സര്‍വേ വിഭാഗത്തിന്റെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. ഈ സര്‍വേയിലാണ് അധിക ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്. മൂന്ന് ആധാരങ്ങളിലായി ഒരേക്കര്‍ 23 സെന്റ് ഭൂമിയാണ് മാത്യു കുഴല്‍നാടന്റെ പേരിലുള്ളത്.
RELATED STORIES
താജ് ഹോട്ടലിന് സമീപം ഡ്രോണ് പറത്തിയ യുവാവ് കസ്റ്റഡിയില്
14 May 2025 3:21 AM GMTസംഭല് മസ്ജിദ്: സര്വേക്കെതിരായ ഹരജി വിധി പറയാന് മാറ്റി
14 May 2025 3:09 AM GMTഇസ്രായേല് സ്വദേശിനിയായ ഭാര്യയെ കൊന്ന കേസില് കോടതി വെറുതെവിട്ട യോഗ...
14 May 2025 3:02 AM GMTസുപ്രീംകോടതി ചീഫ് ജസ്റ്റീസായി ബി ആര് ഗവായ് ഇന്നു ചുമതലയേല്ക്കും
14 May 2025 2:53 AM GMTമഴ ഇന്നും തുടരും; നാല് ജില്ലകളില് യെല്ലോ അലര്ട്ട്
14 May 2025 2:49 AM GMTഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസ്; അറസ്റ്റിലായത് സിഒടി നസീറിനെ...
14 May 2025 2:43 AM GMT